നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്തു ; ഇടുക്കിയില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കിയില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. ചിന്നക്കനാല്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിന്റെ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ആന തകര്‍ത്തു. രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. കാറില്‍ ആളുകളില്ലാതിരുന്നതിനാല്‍ ആളാപായമുണ്ടായില്ല.

ചിന്നക്കനാല്‍ വിലക്കു ഭാഗത്ത് ഭീതിപരത്തിയ ആനയെ ആര്‍ആര്‍ടി സംഘമെത്തി വേസ്റ്റ് കുഴി ഭാഗത്തേക്ക് തുരത്തി ഓടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് പൂപ്പാറ ടൗണിന് സമീപം ചക്കക്കൊമ്പൻ ഇറങ്ങി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കാട്ടാന ജനവാസ മേഖലയിലിറങ്ങി നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത് തുടർക്കഥയാവുകയാണെന്നാണ് നാട്ടുക്കാരുടെ ആക്ഷേപം.