video
play-sharp-fill

ജനവാസ മേഖലയില്‍ ഇറങ്ങി കനത്ത നാശനഷ്ടം വിതക്കുന്ന ചക്കക്കൊമ്പനെ കാറിടിച്ചു; അപകടത്തില്‍ ഒരു കുട്ടി അടക്കം കാര്‍ യാത്രക്കാരായ നാല് പേര്‍ക്ക് പരിക്കേറ്റു ;കാര്‍ ഇടിച്ചതിന് പിന്നാലെ അക്രമാസക്തനായ ചക്കക്കൊമ്പന്‍ കാര്‍ തകര്‍ക്കാനും ശ്രമിച്ചു

ജനവാസ മേഖലയില്‍ ഇറങ്ങി കനത്ത നാശനഷ്ടം വിതക്കുന്ന ചക്കക്കൊമ്പനെ കാറിടിച്ചു; അപകടത്തില്‍ ഒരു കുട്ടി അടക്കം കാര്‍ യാത്രക്കാരായ നാല് പേര്‍ക്ക് പരിക്കേറ്റു ;കാര്‍ ഇടിച്ചതിന് പിന്നാലെ അക്രമാസക്തനായ ചക്കക്കൊമ്പന്‍ കാര്‍ തകര്‍ക്കാനും ശ്രമിച്ചു

Spread the love

സ്വന്തം ലേഖകൻ
ഇടുക്കി: ജനവാസ മേഖലയില്‍ ഇറങ്ങി കനത്ത നാശനഷ്ടം വിതക്കുന്ന ചക്കക്കൊമ്ബനെ കാറിടിച്ചു.കാര്‍ ഇടിച്ചതിന് പിന്നാലെ അക്രമാസക്തനായ ചക്കക്കൊമ്ബന്‍ കാര്‍ തകര്‍ക്കാനും ശ്രമിച്ചു.

ഇടുക്കി പൂപ്പാറയില്‍ വെച്ചാണ് ചക്കക്കൊമ്ബനെ കാറിടിച്ചത്.

അപകടത്തില്‍ ഒരു കുട്ടി അടക്കം കാര്‍ യാത്രക്കാരായ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെ കൊച്ചി – ധനുഷ്‌കോടി നാഷണല്‍ ഹൈവേയോട് ചേര്‍ന്നായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൂണ്ടല്‍ സ്വദേശിയായ തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് ചക്കക്കൊമ്ബനെ ഇടിച്ചത്. പൂപ്പാറയില്‍ നിന്ന് ചൂണ്ടലിലേക്ക് പോവുകയായിരുന്നു തങ്കരാജും കുടുംബവും. ചക്കക്കൊമ്ബന്‍ റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്നത് അറിയാതെ തങ്കരാജും കുടുംബവും സഞ്ചരിച്ച കാര്‍ വന്നിടിക്കുകയായിരുന്നു. കാര്‍ തന്നെ ഇടിച്ച ദേഷ്യത്തില്‍ അക്രമാസക്തനായ ചക്കക്കൊമ്ബന്‍ കാര്‍ ചവിട്ടി തകര്‍ക്കാനും ശ്രമിച്ചു എന്ന് പ്രദേശവാസികള്‍ പറഞ്ഞു.

പരിക്കേറ്റവരെ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി. ശേഷം ഇവരെ തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ആനത്താരയോട് ചേര്‍ന്നുള്ള പ്രദേശത്ത് വെച്ചാണ് അപകടം നടന്നിരിക്കുന്നത്.

ഇടുക്കിയില്‍ നാളുകളായി ഭീതി പരത്തുന്ന ഒറ്റയാനാണ് ചക്കക്കൊമ്ബന്‍. ചക്ക പ്രിയനായതിനാലാണ് ചക്കക്കൊമ്ബന്‍ എന്ന പേര് വന്നത്. ശാന്തന്‍ പാറ കോരം പാറ, തലക്കുളം മേഖലകളിലാണ് ചക്കക്കൊമ്ബന്‍ പ്രധാനമായും വിഹരിക്കുന്നത്. ആനയുടെ ആക്രമണം ഭയന്ന് പ്രദേശവാസികള്‍ പ്ലാവുകളില്‍ ചക്ക വിരിയുന്ന ഉടന്‍ വെട്ടിക്കളയുകയാണ് ചെയ്യുന്നത്.

പത്തിലധികം ആളുകളുടെ ജീവനെടുത്തിട്ടുണ്ട് ചക്കക്കൊമ്ബന്‍. ഏകദേശം 35 – 45 വയസ് പ്രായം കാണും ചക്കക്കൊമ്ബന്. ഇടുക്കിയിലെ മറ്റൊരു കൊമ്ബനായ അരിക്കൊമ്ബനെ കാട് കടത്തിയപ്പോള്‍ ചക്കക്കൊമ്ബന് മദപ്പാട് ഉണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.