video
play-sharp-fill

ചക്ക ഒന്നിന് 500 രൂപ; കേരളത്തിന്റെ ഔദ്യോഗിക ഫലത്തിന് പൊന്നുംവില

ചക്ക ഒന്നിന് 500 രൂപ; കേരളത്തിന്റെ ഔദ്യോഗിക ഫലത്തിന് പൊന്നുംവില

Spread the love


സ്വന്തം ലേഖകൻ

അഞ്ചൽ : കേരളത്തിന്റെ ഔദ്യോഗികഫലമായ ചക്കയ്ക്ക് ഇന്ന് പൊന്നുംവില. ഒരു കിലോ ചക്കയ്ക്ക് 50 രൂപ, ഒരു ചക്കയ്ക്ക് 250 രൂപമുതൽ 1000 രൂപവരെയാണ് വഴിയോര കച്ചവടക്കാരുടെ വില. വരിക്കച്ചക്കയ്ക്കാണ് തീവില. ആയൂർ-കൊട്ടാരക്കര റൂട്ടിൽ വഴിയോരക്കടയിൽ അടുക്കിവച്ചിരിക്കുന്ന ചക്കയുടെ വിലയാണ് മലയാളികളെ അമ്പരിപ്പിക്കുന്നത്.

ഒരു ചക്ക അഞ്ചുമുതൽ 20 കിലോവരെ തൂക്കംവരും. ചക്ക പഴുത്തുകഴിഞ്ഞാൽ വില ഇതിലും കൂടം. ചക്ക സീസൺ ആകാത്തതും വരിക്കച്ചക്ക ആയതുകൊണ്ടും പ്ലാവിൽ കയറി ചക്ക കെട്ടിയിറക്കാറാണ് പതിവ്. ഇതിനായി തൊഴിലാളികൾക്ക് പ്രത്യേകം കൂലികൊടുക്കണം അതാണ് ചക്കയ്ക്ക് വിലകൂടാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു. എന്നാൽ തമിഴ്‌നാട്ടുകാർ വന്ന് പ്ലാവിൽനിന്ന് ചക്ക നേരിട്ട് വാങ്ങുമ്പോൾ ഒരു ചക്കയ്ക്ക് അഞ്ചുമുതൽ 10 രൂപവരെയാണ് നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group