കേരളത്തിൽ ഇനി ചെയർമാനില്ല ചെയർപേഴ്സൺ മാത്രം

Spread the love

തിരുവനന്തപുരം: കേരളത്തിലെ ചെയര്മാന്മാർ എവിടെ പോയി. എവിടെയും പോയിട്ടില്ല ഇവിടെ ഒക്കെ തന്നെ ഉണ്ട്. ഭരണ രംഗത്ത് ലിംഗനിഷ്പക്ഷ പദങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ‘ചെയർമാൻ’ എന്നതിനുപകരം ‘ചെയർപേഴ്സൺ’ എന്ന് ഉപയോഗിക്കും. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് സർക്കുലർ പുറത്തിറക്കി.

ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര(ഔദ്യോഗികഭാഷ)വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ.കെ.ബാലഗോപാല്‍ ഉത്തരവ് പുറപ്പെടുവിച്ചു.