video
play-sharp-fill
ചൈനക്കാരൻ വീടിനടുത്ത് കുടിൽ കെട്ടി താമസം ആരംഭിച്ചു ; സ്ഥലമുടമയ്ക്ക് താക്കീതുമായി പൊലീസ്

ചൈനക്കാരൻ വീടിനടുത്ത് കുടിൽ കെട്ടി താമസം ആരംഭിച്ചു ; സ്ഥലമുടമയ്ക്ക് താക്കീതുമായി പൊലീസ്

സ്വന്തം ലേഖകൻ

ഇരവിപുരം: ചൈനാക്കാരന് കുടിൽ കെട്ടി താമസിക്കാൻ ഇടം നൽകിയതിന്റെ പേരിൽ സ്ഥലം ഉടമയ്ക്ക് താക്കീതുമായി പൊലീസ്.മയ്യനാട് താന്നി സ്വദേശിയെയാണ് ഇരവിപുരം പൊലീസ് താക്കീത് നൽകി പറഞ്ഞയച്ചത്. രണ്ടു ദിവസമായി താന്നി കടൽ തീരത്ത് പ്രദേശവാസിയുടെ സ്ഥലത്ത് കുടിൽ കെട്ടി താമസിക്കുകയായിരുന്നു ചൈനാക്കാരൻ യുവാവ്.

താന്നി കടപുറത്തെത്തിയ ചൈനാക്കാരൻ പ്രദേശവാസിയായ യുവാവുമായി ചങ്ങാത്തത്തിലായി. തുടർന്ന് അദ്ദേഹത്തിന്റെ വീടിനു സമീപത്ത് കുടിൽ കെട്ടി താമസമാരംഭിക്കുകയും ചെയ്തു.എന്നാൽ യുവാവ് ചൈനാക്കാരാനാണെന്ന് അറിഞ്ഞതോടെ പരിസരവാസികൾ പരിഭ്രാന്തരായി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ആളുകൾ പരിഭ്രാന്തരായത്. പൊലീസ് സ്ഥലത്തെത്തി വിദേശിയുടെ രേഖകൾ പരിശോധിച്ചു. ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഒന്നും ഇല്ലെന്നും കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group