50 കിലോയിലധികം ഭാരമില്ലാത്തവർ പറന്നുപോയേക്കാം, പുറത്തിറങ്ങരുത്: വടക്കൻ ചൈനയില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്; ഇതേ തുടർന്ന് രാജ്യത്ത് പല ഭാഗങ്ങളിലും ജാഗ്രതാനിർദേശം

Spread the love

ബീജിങ്ങ്: വടക്കൻ ചൈനയില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതേ തുടർന്ന് രാജ്യത്ത് പല ഭാഗങ്ങളിലും ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
50 കിലോയിലധികം ഭാരമില്ലാത്തവർ പറന്നുപോയേക്കും.

അതിനാല്‍ തന്നെ ജനങ്ങള്‍ പുറത്തിറങ്ങരുത് എന്നാണ് ജാഗ്രതാനിർദേശം. ജീവനക്കാരോട് വേഗം വീട്ടിലെത്തണമെന്ന് നിർദേശം നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ ഒഴിവായിരിക്കുമെന്നും പൊതു പരിപാടികള്‍ റദ്ദാക്കിയതായും സർക്കാർ അറിയിച്ചു.

ഏപ്രില്‍ 11 മുതല്‍ 13 വരെ മണിക്കൂറില്‍ 150 കി.മീ വേഗത്തില്‍ വീശിയേക്കാവുന്ന കാറ്റിനാണ് സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ബീജിങ്ങ്, തിയാൻജിൻ, ഹീബൈ പ്രദേശത്തെ പല ഭാഗങ്ങളിലായും ശക്തമായ കാറ്റ് വീശിയേക്കും. ബീജിങ്ങില്‍ കാട്ടുതീ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിറ്റാണ്ടില്‍ ആദ്യമായാണ് ബീജിങ്ങില്‍ ഓറഞ്ച് അലേർട്ട് പുറപ്പെടുവിക്കുന്നത്. മംഗോളിയയില്‍ ഈ സമയത്ത് ശക്തമായ കാറ്റ് അസാധാരണമല്ല. എന്നാല്‍ ഇത്തവണത്തേത് വർഷങ്ങളായി പ്രദേശം കണ്ടതില്‍ ഏറ്റവും പ്രത്യാഘാതം ഉണ്ടാക്കാൻ സാധ്യതയുള്ളതാണെന്നാണ് വിലയിരുത്തല്‍. ഞായറാഴ്ചയോടെ (ഏപ്രില്‍ 13) കാറ്റിൻ്റെ ശക്തി കുറഞ്ഞേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഏപ്രില്‍ 29ന് ആരംഭിക്കാനിരിക്കുന്ന ലോകത്തെ ആദ്യ ഹ്യൂമനോയ്ഡ് റോബോട്ട് ഹാഫ് മാരത്തോണും മുന്നറിയിപ്പിനെ തുടർന്ന് റദ്ദാക്കി. പാർക്കുകളും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു. കാറ്റ് ശക്തമായേക്കാവുന്ന മലകളിലേക്കും കാടുകളിലേക്കും യാത്ര പാടില്ലെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം ഇതുവരെ ദുരന്ത സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.