video
play-sharp-fill

ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ നിക്ഷേപം ചൈനയിൽ കണ്ടെത്തി: 2 കിലോമീറ്റർ വരെ ആഴത്തിലാണ് സ്വർണ്ണമുള്ളത്: 8300 കോടി ഡോളർ വിലമതിപ്പുള്ളതാണ് നിക്ഷേപം

ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ നിക്ഷേപം ചൈനയിൽ കണ്ടെത്തി: 2 കിലോമീറ്റർ വരെ ആഴത്തിലാണ് സ്വർണ്ണമുള്ളത്: 8300 കോടി ഡോളർ വിലമതിപ്പുള്ളതാണ് നിക്ഷേപം

Spread the love

.ബയ്ജിംഗ്: ചൈനയില്‍ ലോകത്തിലെ ഏറ്റവും വലിയ സ്വർണനിക്ഷേപം കണ്ടെത്തി.

മധ്യചൈനയിലെ ഹുനാൻ പ്രവിശ്യയിലെ പിൻജിയാങ് കൗണ്ടിയിലാണ് വൻ സ്വർണനിക്ഷേപം കണ്ടെത്തിയത്.

ഉയർന്ന ഗുണനിലവാരമുള്ള 1000 ടണ്‍ അയിര് ഇവിടെ കണ്ടെത്തിയെന്ന്
ജിയോളജിക്കല്‍ ബ്യൂറോ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടുകിലോമീറ്റർവരെ ആഴത്തില്‍ നാല്പതോളം സ്വർണസിരകളാണ് കണ്ടെത്തിയിരിക്കുന്നത്. 8,300 കോടി ഡോളർ വിലമതിപ്പുള്ളതാണ് നിക്ഷേപമെന്നാണ് കണക്കാക്കുന്നത്. അതായത്,

ഏകദേശം 70 ലക്ഷം കോടി ഇന്ത്യൻ രൂപ. 900 ടണ്‍ വരുന്ന ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ്പ് മൈൻ ആണ് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലുത്.