ലോകത്തിലെ ഏറ്റവും വലിയ കൃത്രിമദ്വീപ് വിമാനത്താവളം നിർമ്മിക്കാനൊരുങ്ങി ചൈന : 9 ലക്ഷം ചതുരശ്ര മീറ്ററാണ് ഇതിന്റെ വലുപ്പം: പൂർണമായും കൃത്രിമദ്വീപില്‍ ഉള്‍ക്കൊള്ളുന്ന തരത്തില്‍ ചൈന നിർമ്മിക്കുന്ന ആദ്യത്തെ വിമാനത്താവളമാണിത്.
ബയ്ജിങ്: ലോകത്തിലെ ഏറ്റവും വലിയ കൃത്രിമദ്വീപ് വിമാനത്താവളം നിർമാക്കാനൊരുങ്ങി ചൈന. ലിയാവോനിങ് പ്രവിശ്യയിലെ ഉപദ്വീപില്‍ സ്ഥിതിചെയ്യുന്ന നഗരമായ ഡലിയന് സമീപമാണ് വിമാനത്താവളം വരുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഡലിയൻ ജിൻഷൊവൻ ഇന്റർനാഷണല്‍ എയർപോർട്ട് എന്നാവും ഇത് അറിയപ്പെടുക.
ഡലിയൻ നഗരം പശ്ചിമ കൊറിയൻ ഉള്‍ക്കടലിലെ പ്രധാന തുറമുഖം കൂടിയാണ്. ചൈനയിലെ ദ്വീപ് പ്രവിശ്യകള്‍ തമ്മിലുള്ള കച്ചവടബന്ധം സുഗമമാക്കുക എന്നതിനൊപ്പം ഡലിയനെ ഒരു ട്രാൻസ്പോർട്ട് ഹബ്ബ് ആക്കുക എന്ന ഉദ്ദേശം കൂടി ചൈനീസ് സർക്കാരിന് ഉള്ളതായാണ് വിവരം.
കൃത്രിമമായി നിർമിച്ചിട്ടുള്ള ദ്വീപുകളില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങളില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത് ഹോങ് കോങ് ഇന്റർനാഷണല്‍ എയർപോർട്ടാണ്. 12.48 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വലിപ്പം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജപ്പാനിലെ കാൻസായ് ഇന്റർനാഷണല്‍ എയർപോർട്ടാണ് രണ്ടാംസ്ഥാനത്ത്. 10.5 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വലിപ്പം. നിർമാണം പൂർത്തിയാകുന്നതോടെ ഈ രണ്ട് വിമാനത്താവളങ്ങളെയും കടത്തിവെട്ടും ഡലിയൻ ജിൻഷൊവൻ ഇന്റർനാഷണല്‍ എയർപോർട്ട്.
പൂർണമായും കൃത്രിമദ്വീപില്‍ ഉള്‍ക്കൊള്ളുന്ന തരത്തില്‍ ചൈന നിർമിക്കുന്ന ആദ്യത്തെ വിമാനത്താവളമാണ് ഡലിയൻ ജിൻഷൊവൻ ഇന്റർനാഷണല്‍ എയർപോർട്ട്. വാർഷികാടിസ്ഥാനത്തില്‍ 43 മില്യണ്‍ യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന
തരത്തിലായിരിക്കും വിമാനത്താവളത്തിന്റെ നിർമാണമെന്ന് ഡലിയൻ പ്രവിശ്യാ അധികൃതർ പറയുന്നു. വരുംവർഷത്തില്‍ 80 മില്യണ്‍ യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാവുന്ന തരത്തിലേക്ക് നിർമാണം വ്യാപിപ്പിക്കും. 900,000 ചതുരശ്ര മീറ്റർ വലിപ്പമുള്ളതായിരിക്കും ടെർമിനല്‍.