വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ സൈനികൻ അറസ്റ്റില്‍; മോഷണം അവധിക്ക് നാട്ടിലെത്തി മടങ്ങാനിരിക്കെ

Spread the love

കൊല്ലം: കുരീപ്പുഴയില്‍ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ സൈനികൻ അറസ്റ്റില്‍.

ആലപ്പുഴ ചിങ്ങോലി സ്വദേശി ഷെഫീഖ് ആണ് അഞ്ചാലുംമൂട് പൊലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.

സ്കൂട്ടറിലെത്തി വഴി ചോദിച്ച ശേഷം പ്രതി വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച്‌ കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെസ്റ്റ് ബംഗാളില്‍ കരസേനയില്‍ ക്ലാർക്ക് തസ്തികയില്‍ ജോലി ചെയ്യുകയാണ് ഷെഫീഖ്. അവധിക്ക് നാട്ടില്‍ എത്തി ജൂലൈ 5 ന് മടങ്ങി പോകാനിരിക്കെയാണ് കവർച്ച നടത്തിയത്.