ഓണ്‍ലൈൻ റമ്മി കളിക്കാൻ പണമില്ല; യുവതിയുടെ കഴുത്തില്‍ കത്തി വെച്ച്‌ ഭീഷണിപ്പെടുത്തി മാല മോഷ്ടിച്ചു; കോട്ടയം സ്വദേശി അറസ്റ്റില്‍

Spread the love

പത്തനംതിട്ട: ഓണ്‍ലൈൻ റമ്മി കളിക്കാൻ പണം കണ്ടെത്തുന്നതിനായി മാല മോഷ്ടിച്ച യുവാവ് പിടിയില്‍.

video
play-sharp-fill

ഇലവുംതിട്ടയിലാണ് സംഭവം. കോട്ടയം സ്വദേശി അമല്‍ അഗസ്റ്റിനാണ് പിടിയിലായത്. നെടിയകാല സ്വദേശിനിയുടെ മാലയാണ് പ്രതി മോഷ്ടിച്ചത്.

കഴുത്തില്‍ കത്തി വച്ച്‌ ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച. കോട്ടയം വട്ടയത്തെ വാടക വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കവര്‍ച്ച നടത്തിയ ശേഷമുള്ള പ്രതിയുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. റമ്മി കളിച്ച്‌ മൂന്ന് ലക്ഷം രൂപ അമലിന് നഷ്ടപ്പെട്ടിരുന്നു.

ഈ കടം വീട്ടാനാണ് ഇയാള്‍ മോഷണം നടത്തിയത്. മോഷ്ടിച്ച മാല പ്രതി ചെങ്ങന്നൂരിലെ മുത്തൂറ്റ് എന്ന സ്ഥാപനത്തില്‍ പണയം വച്ച്‌ പണം വാങ്ങുകയായിരുന്നു.