play-sharp-fill
നമ്പർ പ്ലേറ്റ് മറച്ച് ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ചു ; യുവാവ് അറസ്റ്റിൽ

നമ്പർ പ്ലേറ്റ് മറച്ച് ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ചു ; യുവാവ് അറസ്റ്റിൽ

ഇടുക്കി : പുളിയൻമല റോഡില്‍ പാറക്കടവ് ഭാഗത്തുനിന്നും വയോധികയുടെ മാല പൊട്ടിച്ച്‌ കടന്നു കളഞ്ഞ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കക്കാട്ടുകട കുപ്പക്കാട്ടില്‍ സുധീഷ് തോമസ് (34) ആണ് അറസ്റ്റിലായത്. ബൈക്കിലെത്തിയ പ്രതി വീടിന് സമീപത്തുനിന്ന 80 വയസുകാരിയുടെ മാല പൊട്ടിച്ച്‌ കടന്നു കളയുകയായിരുന്നു.

നമ്ബർ പ്ലേറ്റ് സ്റ്റിക്കർവെച്ച്‌ മറച്ച നിലയിലായിരുന്നു. തുടർന്ന് കട്ടപ്പന പോലീസ് നടത്തിയ തിരച്ചിലില്‍ ഇരുപതേക്കർ ഭാഗത്തുവെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group