
തിരുവനന്തപുരം: പ്രായം എത്രയായാലും നിലപാടില്‍ വിട്ടുവീഴ്ചയ്ക്കൊരുക്കമല്ലാത്ത നേതാവായിരുന്നു വിഎസ് അച്യുതാനന്ദൻ.
സ്വന്തം കാര്യത്തിലും ഒന്നു തീരുമാനിച്ചാല്‍ അത് നടപ്പാക്കിയിരിക്കും.
അങ്ങനെയാണ് വിഎസ് ഹിന്ദി പഠിച്ചത്. ഹിന്ദിയില്‍ പ്രസംഗിക്കണമെന്ന ഒരു താല്‍പര്യം. പിന്നൊന്നും ആലോചിച്ചില്ല. ഹിന്ദി അദ്ധ്യാപകനെ വിളിച്ചു വരുത്തി അതും പഠിച്ചെടുത്തു.
കമ്പ്യൂട്ടർ വ്യാപകമായപ്പോള്‍ അതും പഠിച്ചു. ഒരു ശീലത്തിനും വിഎസിനെ തോല്‍പ്പിക്കാനായിട്ടില്ല. ചെറുപ്പത്തില്‍ നന്നായി പുകവലിക്കുമായിരുന്നു. ചെയിൻ സ്‌മോക്കർ. 1959ല്‍ ഒരു പനി വന്നു. അത് ആസ്ത്‌മയിലേക്ക് മാറി. ഡോ. കെഎൻ പൈ ചോദിച്ചു ‘പുകവലി ഒഴിവാക്കിക്കൂടേ ‘, ‘ഒഴിവാക്കാം’ എന്ന് സമ്മതിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘എപ്പോള്‍ മുതല്‍’ എന്നായി ഡോക്ടർ.
‘ഇപ്പോള്‍ മുതല്‍ ‘എന്നായിരുന്നു വിഎസിന്റെ മറുപടി. അതാണ് വിഎസ്.