അടഞ്ഞുകിടക്കുന്ന കള്ള് ഷാപ്പില്‍ കൊലപാതകം; കൊല്ലം ചടയമംഗലത്ത് മധ്യവയസ്കനെ സിമൻ്റ് കട്ട കൊണ്ട് തലയ്ക്ക് അടിച്ച് കൊന്ന പ്രതി പിടിയില്‍

Spread the love

കൊല്ലം: കൊല്ലം ചടയമംഗലത്ത് മധ്യവയസ്കൻ കൊല്ലപ്പെട്ടു. ചടയമംഗലം സ്വദേശി നൗഷാദ് (53) ആണ് കൊല്ലപ്പെട്ടത്.‌‌‌ ചടയമംഗലം ബിവറേജിന് സമീപം അടഞ്ഞുകിടക്കുന്ന കള്ള് ഷാപ്പിലാണ് കൊലപാതകം നടന്നത്.

video
play-sharp-fill

പ്രതിയായ കരകുളം സ്വദേശി ദിജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിമൻ്റ് കട്ട കൊണ്ട് തലയ്ക്ക് അടിച്ചാണ് നൗഷാദിനെ പ്രതി കൊലപ്പെടുത്തിയത്. മദ്യലഹരിയിൽ പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. പ്രതി ദിജേഷ് കരകുളം സ്വദേശിയാണ്.