video
play-sharp-fill
ചടയമംഗലത്തെ മന്ത്രവാദം; പ്രതികളെ പിടികൂടാൻ കഴിയാതെ പൊലീസ്. പ്രതികൾക്കായി തമിഴ്നാട്ടിൽ നടത്തിയ പരിശോധനയും വിഫലമായി. അന്വേഷണം മറ്റേതെങ്കിലും ഏജൻസിക്ക് കൈമാറണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

ചടയമംഗലത്തെ മന്ത്രവാദം; പ്രതികളെ പിടികൂടാൻ കഴിയാതെ പൊലീസ്. പ്രതികൾക്കായി തമിഴ്നാട്ടിൽ നടത്തിയ പരിശോധനയും വിഫലമായി. അന്വേഷണം മറ്റേതെങ്കിലും ഏജൻസിക്ക് കൈമാറണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

കൊല്ലം ചടയമംഗലത്ത് യുവതിയെ നഗ്നപൂജയ്ക്ക് ഇരയാക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിയായ മന്ത്രവാദിയെയും കൂട്ടാളിയെയും ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് പൊലീസ് തന്നെ നൽകുന്ന വിവരം. പ്രതികൾക്കെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മന്ത്രവാദത്തിന് ഇരയാക്കിയതിൽ പോക്സോ കേസും നിലവിലുണ്ട്.

എന്നാൽ കേസിൽ പൊലീസിൻ്റെ മെല്ലെപ്പോക്ക് തുടരുകയാണെന്ന വിമർശനമാണ് നിലവിൽ ഉയരുന്നത്. മന്ത്രി അടക്കം വിഷയത്തിൽ ഇടപെട്ടിട്ടും പ്രതികളെ പിടിക്കുവാൻ പോലീസിന് കഴിയാത്തത് വലിയ നാണക്കേട് തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. പൂയപ്പള്ളി ചടയമംഗലം സ്റ്റേഷനിലെ എസ്എച്ച്ഒമാർക്കാണ് നിലവിൽ കേസിൻ്റെ അന്വേഷണ ചുമതല. പൊലീസ് ഇടപെടൽ കാര്യക്ഷമമല്ലെന്നും മറ്റൊരു ഏജൻസിയെ കേസ് ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിയേയും മുഖ്യമന്ത്രിയെയും നേരിൽ കാണാൻ ഒരുങ്ങുകയാണ് പരാതിക്കാർ.

പെൺകുട്ടികളെ നഗ്നപൂജ ചെയ്ത് അബ്ദുൽ ജബ്ബാറും സംഘവും നടത്തുന്ന മന്ത്രവാദ പ്രവർത്തനങ്ങളെ സംബന്ധിച്ച വാർത്ത ട്വൻ്റിഫോർ പുറത്തുവിട്ടതിന് പിന്നാലെ കൂടുതൽ പേർ പരാതിയുമായി പൊലീസിന് മുമ്പിൽ എത്തി. മൂന്നുവർഷം മുമ്പ് അബ്ദുൽ ജബ്ബാറും സിദ്ധിക്കും ശ്രുതിയും ചേർന്ന് പ്രായപൂർത്തിയാവാത്തെ പെൺകുട്ടിയെ കന്യകാ പൂജ നടത്തിയെന്ന പരാതിയാണ് പൂയപ്പള്ളി സ്റ്റേഷനിൽ നിലവിൽ ലഭിച്ചിട്ടുള്ളത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി പൊലീസ് നിലവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ നഗ്നപൂജ നടത്താൻ ഭർതൃവീട്ടുകാർ അബ്ദുൾ ജബ്ബാറെന്നയാളുടെ അടുത്ത് കൊണ്ടുപോയെന്ന് യുവതി ട്വൻറിഫോറിനോട് വ്യക്തമാക്കിയിരുന്നു. പ്രതിഷേധവുമായി യുവജന സംഘടനകൾ രംഗത്ത് വന്നതിന് പിന്നാലെ ഭർതൃമാതാവിനെയും ഭർതൃസഹോദരനെയും അറസ്റ്റ് ചെയ്തു.

മന്ത്രവാദത്തിൻ്റെ പേരിൽ പീഡിപ്പിച്ചെന്നാണ് യുവതി ട്വൻറി ഫോറിനോട് വെളിപ്പെടുത്തിയത്. ബാധ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭർത്താവും വീട്ടുകാരും അബ്ദുൾ ജബ്ബാറിൻറെ മുന്നിൽ എത്തിച്ചത്. നഗ്നപൂജ നടത്താൻ അബ്ദുൾ ജബ്ബാർ നിർബന്ധിച്ചുവെന്നും ലൈംഗികമായി മറ്റ് പെൺകുട്ടികളെയും ഇരയാക്കിയെന്നുമാണ് വെളിപ്പെടുത്തൽ. വാർത്ത പുറത്തു വന്നതിന് പിന്നാലെ മന്ത്രവാദം നടന്ന വീട്ടിലേക്ക് യുവജന സംഘടനകൾ പ്രതിഷേധവുമായി എത്തി.