video
play-sharp-fill

ചക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണോ?ചക്ക പച്ചയ്ക്കും പഴുപ്പിച്ചും പുഴുങ്ങിയും വറുത്തും പൊരിച്ചുമൊക്കെ നമ്മള് കഴിക്കാറുണ്ട്: ചക്കപ്പഴം തിന്നാൽ ഷുഗർ കൂടുമോ? ഇതിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണ് എന്നു നോക്കാം.

ചക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണോ?ചക്ക പച്ചയ്ക്കും പഴുപ്പിച്ചും പുഴുങ്ങിയും വറുത്തും പൊരിച്ചുമൊക്കെ നമ്മള് കഴിക്കാറുണ്ട്: ചക്കപ്പഴം തിന്നാൽ ഷുഗർ കൂടുമോ? ഇതിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണ് എന്നു നോക്കാം.

Spread the love

കൊച്ചി: എളുപ്പത്തിൽ ദഹിക്കുന്നതും ഊര്ജം നല്കുന്നതുമായ ഭക്ഷണമാണ് ചക്ക. ഇത് ശരീരത്തെ തണുപ്പിക്കുന്ന ഭക്ഷണവും ചൂടുകാലങ്ങളില് കഴിക്കേണ്ടതുമാണ്.
അങ്ങനെയുള്ള ചക്ക പോഷകങ്ങളുടെ കലവറയാണ്. ചക്ക പച്ചയ്ക്കും പഴുപ്പിച്ചും പുഴുങ്ങിയും വറുത്തും പൊരിച്ചുമൊക്കെ നമ്മള് കഴിക്കാറുണ്ട്. ആന്റിഓക്സിഡന്റുകള്, പൊട്ടാസ്യം, ഫൈബര് എന്നിവ ധാരാളമായി ചക്കയിലുണ്ട്. ഇതിന്റെ ആരോഗ്യഗുണങ്ങള് എന്തൊക്കെയാണ് എന്നു നോക്കാം.

പൊട്ടാസ്യം ധാരാളമുള്ള ചക്ക കഴിക്കുന്നത് ശരീരത്തില് അധികമുള്ള പൊട്ടാസ്യത്തെ നീക്കം ചെയ്യാന് സഹായിക്കും. മാത്രമല്ല ഇത് രക്തസമ്മര്ദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ചക്കയില് ആന്റിഓക്സിഡന്റുകളായ വൈറ്റമിന് സിയും കരോട്ടിനോയ്ഡുകളും ഫ്ളേവനോയിഡുകളും ഉണ്ട്. ഇവ ഹൃദയധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതുകാരണം രക്തസമ്മര്ദ്ദം ഉയരാതെ നിയന്ത്രിക്കും.

ചക്കയില് നാരുകള് ധാരാളമുണ്ട്. ഇത് മലബന്ധം അകറ്റാന് വളരെയധികം സഹായിക്കുന്നു. ചക്ക കഴിക്കുന്നത് ശരീരത്തിന്റെ ഭാരം കുറയ്ക്കാനും സഹായിക്കും.
ധാരാളം ഫൈബര് അടങ്ങിയ ചക്ക കഴിക്കുമ്ബോള് അന്നജത്തിന്റെ ആഗിരണം ഇത് സാവധാനത്തിലാക്കുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാതെ സാധാരണ നിലയിലാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്സുലിന് പ്രതിരോധവും പ്രമേഹവും തടയാന് മികച്ച ഒരു ഭക്ഷണം തന്നെയാണ് ചക്ക. ചക്കയിലടങ്ങിയ ആന്റിഓക്സിഡന്റുകള് ഇന്സുലിന്റെ ഉല്പാദനം മെച്ചപ്പെടുത്തുകയും പ്രമേഹരോഗികളില് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന് കഴിയുകയും ചെയ്യും.
വൈറ്റമിന് സി അടങ്ങിയ ചക്ക ഇരുമ്ബിന്റെ ആഗിരണം വേഗത്തിലാക്കാനും സഹായിക്കും. ഇത് വിളര്ച്ചയെ തടയും.

ചുവന്ന രക്തകോശങ്ങളിലടങ്ങിയിരിക്കുന്ന ഹീമോഗ്ലോബിന്റെ ഉല്പാദനത്തിന് ഇരുമ്ബ് ആവശ്യമാണ്. വിളര്ച്ചയുള്ളവരില് ഇതു കുറവായിരിക്കും. അതുകൊണ്ടു തന്നെ ചക്ക ഭക്ഷണത്തില് പതിവായി ഉള്പ്പെടുത്തിയാല് വിളര്ച്ചയും ഇല്ലാതാവും.
പ്രതിരോധശേഷി വര്ധിപ്പിക്കുകയും കരോട്ടിനോയ്ഡുകള് വര്ധിപ്പിക്കകയും

ഫ്രീറാഡിക്കലുകളില് നിന്ന് സംരക്ഷിക്കുകയും ചെയ്യും. ചക്ക കൊളസ്ട്രോള് കുറയ്ക്കാനും ഭക്ഷണത്തില് ഉള്പ്പെടുത്തിയാല് മതിയാവും. ഉയര്ന്ന കൊളസ്ട്രോളുള്ളവര്ക്കും ചക്കകഴിക്കുന്നത് നല്ലതാണ്.
ചക്കയിലടങ്ങിയ ഫൈബര് ഉദരത്തിലെ കൊഴുപ്പിന്റെ ആഗിരണത്തെ കുറയ്ക്കും. മാത്രമല്ല മാനസീകാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും ചക്ക മികച്ചതാണ്. അന്നജം അടങ്ങിയ ചക്ക തലച്ചോറിനു ഊര്മേവുകയും ചെയ്യും. അതുകൊണ്ട് തന്നെ ഏറ്റവും മികച്ചവ തന്നെയാണ് ചക്ക.