ചാച്ചാജി ചിത്രീകരണം പൂർത്തിയായി

ചാച്ചാജി ചിത്രീകരണം പൂർത്തിയായി

അജയ് തുണ്ടത്തിൽ

മരുതുപുരം ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും ഹൃദയത്തോടു ചേർത്തുവെച്ച മനുഷ്യ സ്നേഹിയായ ചാച്ചാജിയുടെ നന്മ നിറഞ്ഞ കഥയാണ് ചാച്ചാജി പറയുന്നത്. ചാച്ചാജിയുടെ വളർത്തു മകളാണ് ശ്രീദേവി.

ഗ്രാമത്തിലെ മനുഷ്യരുടെ നന്മയും നിലനില്പുമാണ് ചാച്ചാജിയും ശ്രീദേവിയും ആഗ്രഹിക്കുന്നത്. ഭർത്താവ് നഷ്ടപ്പെട്ട ശ്രീദേവിക്ക് പത്തു വയസ്സുകാരി ദേവൂട്ടിയാണ് ഏകബലം. ചാച്ചാജിയുടെ വലംകയ്യാണ് ദേവൂട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


സുരഭിലക്ഷ്മി, എ എ റഹിം, ബേബികൃഷ്ണശ്രീ, ബാലാജിശർമ്മ , ദിനേശ് പണിക്കർ , വി കെ ബൈജു, ദീപക് രാജ് പുതുപ്പള്ളി, അഷ്റഫ് പേഴുംമൂട്, ആൻറണി അറ്റ്ലസ്, നൗഫൽ നജ്മൽ, തൽഹത്ത് ബാബു, ബീനാ സുനിൽ, ഷിബുഡാസ് ലർ , ബിസ്മിൻഷാ, ബിജു ബാലകൃഷ്ണൻ, എം ജി കാവ് ഗോപാലകൃഷ്ണൻ, ദിയ, ആഷി അശോക്, മാളവിക എസ് ഗോപൻ, മായ തുടങ്ങിയവർ ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.

ബാനർ – ഫാമിലി സിനിമാസ്, നിർമ്മാണം -പ്രവാസി റഹിം, രചന, സംവിധാനം – എം ഹാജാ മൊയ്നു, ഛായാഗ്രഹണം – പ്രതീഷ് നെന്മാറ, എഡിറ്റിംഗ് – രതീഷ് മോഹൻ, ഗാനങ്ങൾ – എം ഹാജാ മൊയ്നു, പ്രവാസി റഹിം, സംഗീതം – എം ജി ശ്രീകുമാർ , ആലാപനം – എം ജി ശ്രീകുമാർ , വൈഷ്ണവി (ടോപ് സിംഗർ, ഫ്ളവേഴ്സ് ചാനൽ ), പി ആർ ഓ – അജയ് തുണ്ടത്തിൽ