video
play-sharp-fill

ചങ്ങനാശേരിയിൽ അടിപിടിക്കിടയിലെ മരണം: യുവാവിന്റെ ശരീരത്തിൽ പരിക്കുകൾ ഇല്ല; കൊലപാതക സാധ്യത തള്ളിക്കളഞ്ഞ് പൊലീസ്: ഹൃദയാഘാതമെന്ന് സൂചന: പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് കാത്ത് പൊലീസ്

ചങ്ങനാശേരിയിൽ അടിപിടിക്കിടയിലെ മരണം: യുവാവിന്റെ ശരീരത്തിൽ പരിക്കുകൾ ഇല്ല; കൊലപാതക സാധ്യത തള്ളിക്കളഞ്ഞ് പൊലീസ്: ഹൃദയാഘാതമെന്ന് സൂചന: പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് കാത്ത് പൊലീസ്

Spread the love

ക്രൈം ഡെസ്ക്

ചങ്ങനാശേരി: ചങ്ങനാശേരിയിൽ സംഘർഷത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ കൊലപാതക സാധ്യത തള്ളിക്കളഞ്ഞ് പൊലീസ്. യുവാവിന്റെ ശരീരത്തിൽ പരിക്കുകൾ ഇല്ലാത്തതും , അടിപിടിയ്ക്കു ശേഷം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചതും ചേർത്ത് വായിക്കുന്ന പൊലീസ് ഹൃദയാഘാത സാധ്യതയാണ് മുന്നോട്ട് വയ്ക്കുന്നത്. മരിച്ച യുവാവിന്റെ ശരീരത്തിൽ മുക്കിൽ ഒഴികെ മറ്റൊരിടത്തും മുറിവുകൾ ഇല്ലാത്തതും പൊലീസിന്റെ വാദത്തിന് ബലം നൽകുന്നു.

ചങ്ങനാശേരി പുല്ലംപ്ലാവിൽ ബേബിച്ചന്റെ മകൻ ജിബിൻ ആന്റണി (32) ആണ് ചങ്ങനാശേരി മാർക്കറ്റിലുണ്ടായ സംഘർഷത്തിനിടെ മരിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ലിപ്സൺ വർഗീസ് (19) , സാം സന്തോഷ് (20) , അനീഷ് (36) എന്നിവർക്കെതിരെ വധശ്രമത്തിന്റെ ഐപിസി 308 പ്രകാരം പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ആരംഭിച്ച സംഘട്ടനത്തിന് ഒടുവിലാണ് യുവാവ് മരിച്ചത്. പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം ചങ്ങനാശേരി സ്വദേശികളായ രണ്ട് യുവാക്കൾ മുങ്ങി മരിച്ചിരുന്നു. ഇവരുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടക്കില്ല ലിപ്സണും , സാം സന്തോഷും തമ്മിൽ മാർക്കറ്റ് ഭാഗത്ത് വച്ച് ആദ്യം സംഘർഷമുണ്ടായി. ലിപ്സൺ അനീഷിന്റെ അച്ഛന് വിളിച്ചതായി ആരോപിച്ചാണ് സംഘർഷമുണ്ടായത്. തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

ഇവിടെ നിന്നും പിരിഞ്ഞു പോയ സംഘങ്ങൾ രാത്രി ഒൻപതരയോടെ വീണ്ടും മാർക്കറ്റ് ഭാഗത്ത് ഒത്തു കൂടുകയും ഏറ്റുമുട്ടുകയും ചെയ്തു. ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ മധ്യസ്ഥത പറയാൻ ജിബിൻ കയറി. രണ്ടു വിഭാഗത്തെയും പറഞ്ഞു വിട്ട് അരമണിക്കൂറിന് ശേഷം സംഘം വീണ്ടും ഇതേ സ്ഥലത്ത് തന്നെ എത്തി. തുടർന്ന് വീണ്ടും ഏറ്റുമുട്ടി. ഇവിടെയും ജിബിൻ തന്നെ മധ്യസ്ഥത വഹിച്ചു. ഈ സമയം പൊലീസ് സംഘം സ്ഥലത്ത് എത്തിയതോടെ അക്രമി സംഘം ഓടി രക്ഷപെട്ടു.

ഇവിടെ നിന്നും മാറിയ ജിബിൻ ശരീരം കുഴയുന്നതായി പറഞ്ഞ് , സമീപത്തെ കോൺക്രീറ്റ് പോസ്റ്റിൽ കിടന്നു. തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഈ വീഴ്ചയിൽ മൂക്ക് ഇടിച്ച് ജിബിന്റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. ഇവിടെ നിന്നും സുഹൃത്തുക്കൾ ചേർന്ന് ജിബിനെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ലിപ്സണും, സാമും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

മരണത്തിൽ വ്യക്തതവരും വരെ ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിൽ മാത്രമേ മരണ കാരണം വ്യക്തമാകൂ. ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.