ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആദിവനാന്ത വിലക്ക് വേണ്ടന്ന് കേന്ദ്രം കോടതിയിൽ .

Spread the love

ദില്ലി:ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് സ്ഥിരമായി വിലക്കണമെന്ന ഹർജിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീം

video
play-sharp-fill

കോടതിയില്‍ എതിർ സത്യവാങ്മൂലം സമർപ്പിച്ചു.ബി ജെ പി നേതാവ് ആശ്വനി കുമാർ ഉപാധ്യായ നല്‍കി ഹർജിയിലാണ് കേന്ദ്ര മറുപടി നിയമനിർമ്മാണ സഭകളുടെ പരിധിയില്‍

വരുന്ന വിഷയമാണെന്നും കോടതിയുടെ പരിധിയില്‍ വിഷയം വരില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിമിനല്‍ കേസുകളില്‍ ശിക്ഷപ്പെടുന്നവർക്ക് ആജീവനാന്ത വിലക്ക് കടുത്ത നടപടിയാണെന്നും നിലവിലെ ആറ് വർഷത്തെ വിലക്ക് മതിയാകുമെന്നും കേന്ദ്രം വാദിക്കുന്നു.

1951 ലെ ജനപ്രാതിനിധ്യനിയമത്തിലെ ഇതുസംബന്ധിച്ചുള്ള ചട്ടങ്ങള്‍ചോദ്യം ചെയ്താണ് ഹർജി എത്തിയത്. ഹർജിയില്‍ നേരത്തെ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചിരുന്നു