അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി; 50 അടി താഴ്ചയിലേക്കാണ് യുവാവ് വീണത്; കലുങ്കില്‍ ഇരുന്ന് ഉറങ്ങിയപ്പോള്‍ വഴുതി താഴേക്ക് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം
സ്വന്തം ലേഖകൻ
ഇടുക്കി: അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുലര്‍ച്ചയുടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. കലുങ്കില്‍ ഇരുന്ന് ഉറങ്ങിയപ്പോള്‍ വഴുതി താഴേക്ക് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കണ്ടതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് അടിമാലി പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. യുവാവ് വന്നു എന്ന് കരുതപ്പെടുന്ന സ്‌കൂട്ടര്‍ കലുങ്കിന് സമീപത്ത് നിര്‍ത്തിയിട്ടിട്ടുണ്ട്. 50 അടി താഴ്ചയിലേക്കാണ് യുവാവ് വീണത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം താഴ്ചയില്‍ നിന്ന് എടുക്കുന്നതിനായി പൊലീസ് ഫയര്‍ഫോഴ്‌സിന്റെ സഹായം തേടിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു
Third Eye News Live
0