പത്തനംതിട്ടയില്‍ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ലൈംഗികാതിക്രമം; അതിക്രമം നടന്നത് പതിനാറുകാരിക്ക് നേരെ; താല്ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

പത്തനംതിട്ട: കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍ പതിനാറ് വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം. സംഭവത്തില്‍ കേന്ദ്രത്തിലെ താല്ക്കാലിക ജീവനക്കാരനായ ചെന്നീര്‍ക്കര സ്വദേശി ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബര്‍ ഒന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം.

ഓഗസ്റ്റ് 27-ാം തീയതിയാണ് കോവിഡ് പോസിറ്റീവായി പെണ്‍കുട്ടിയെ ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. കേന്ദ്രത്തില്‍ ഓരോ രോഗിക്കും ഒരു മുറി തനിച്ച് ഉപയോഗിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ഇടയ്ക്കിടെ പെണ്‍കുട്ടിയെ കാണാന്‍ വന്ന ഇയാള്‍ സൗഹൃദം സ്ഥാപിച്ച ശേഷം ലൈംഗികച്ചുവയോടെ സംസാരിക്കുകയും മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിക്കുകയുമായിരുന്നു. കോവിഡ് നെഗറ്റീവായി പെണ്‍കുട്ടി ചികിത്സാകേന്ദ്രം വിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. സെപ്റ്റംബര്‍ രണ്ടാം തീയതി നെഗറ്റീവായി ഡിസ്ചാര്‍ജ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ സ്വന്തം വീട്ടിലേക്ക് പോകുന്നതിന് പകരം റാന്നിയിലെ സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടിലേക്കാണ് പതിനാറുകാരി പോയത്. കുട്ടിയെ കാണാതായതോടെ മാതാവ് പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനൊടുവില്‍ പതിനാറുകാരിയെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് ലൈംഗികാതിക്രമം നേരിട്ട വിവരം പുറത്തറിയുന്നത്.