
സി.എഫ്.ഡി നാപ്പോളി ഗാന്ധി ജയന്തി ആഘോഷിച്ചു
സ്വന്തം ലേഖകൻ
ഇറ്റലി : സൗത്ത് ഇറ്റലിയുടെ തലസ്ഥാനം ,ഇറ്റാലിയൻപിസ്സയുടെ തലസ്ഥാനം, ലോക പ്രശസ്തമായ ഇറ്റാലിയൻ പാട്ടുകളുടെ തലസ്ഥാനം എന്നൊക്കെ വിശേഷിപ്പിക്കുന്ന ഇറ്റലിയിലെ നാപ്പോളിയിൽ വച്ച് സി.എഫ്.ഡി (Congress of Faith and Democracy) എന്ന ഗാന്ധിയൻ സംഘടനയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ ജന്മദിനാഘോഷവും, സംഘടനയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും, ഇറ്റലിയിൽ ജോലി ഇല്ലാത്തവരെ സഹായിക്കാൻവേണ്ടിയുള്ള ‘ജോബ് വെബ്‌സൈറ്റി’ന്റെ ഉത്ഘാടനവും, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ‘സാൻ മത്തേയോ &സാൻ ഫ്രാൻസിസ്‌കോ’ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
ഇഎഉ നാപ്പോളിയുടെ പ്രസിഡന്റ് ജെസ്‌ലി തടത്തിലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം നാപ്പോളി മുനിസിപ്പാലിറ്റിയുടെ വൈസ് പ്രസിഡന്റ് സിഞ്ഞോർ . ലൂയിജി കർബോണെ ഉദ്ഘാടനം ചെയ്തു. സി.എഫ്.ഡി സ്ഥാപകൻ ഡെന്നി ചെർപ്പണത്ത് ആമുഖപ്രസംഗവും മെമ്പർഷിപ്പ് വിതരണവും നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോന്തേകാൽവരിയോ പള്ളിയിലെ വികാരി റവ.ഫാ. പീറ്റർ ടാജീഷ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി . നാപോളി സാന്റാ മരിയ മെർച്ചദാരിയോ കമ്മ്യൂണിറ്റിയുടെ സുപ്പീരിയർ റവ.ഫാ. നൂൺസിയോ മസ്സിയെലോ സി.എഫ്.ഡി ‘ജോബ് വെബ്‌സൈറ്റ്’ ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് വികാരി റവ.ഫാ. മത്തിയാസ് ആന്റണി ആശംത്സകൾ അർപ്പിച്ചു.സി.എഫ്.ഡി ഡസെന്ററൽ കൗൺസിൽ പ്രതിനിധി ഷൈനി സുഭാഷ് സമ്മേളനം മോഡറേറ്റുചെയ്തു. യോഗത്തിന് ജോയിന്റ് സെക്രട്ടറി ലാലി ഡേവിസ് സ്വാഗതവും, സെക്രട്ടറി ടിന്റോ തോമസ് നന്ദിയും പറഞ്ഞു.