
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി പ്രൊമോഷൻ; ജിഎസ്ടി ടാക്സ് ഓഫീസറെ സർവീസിൽ നിന്ന് നീക്കി
തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്ഥാനക്കയറ്റം, ജിഎസ്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർ അനിൽ ശങ്കറിനെ സർക്കാർ സർവീസിൽ നിന്ന് നീക്കം ചെയ്തു.
ക്ലർക്കായി ആശ്രിത നിയമനത്തിലൂടെ ജോലിയിൽ പ്രവേശിച്ച അനില്‍ ശങ്കർ പലതവണ തട്ടിപ്പ് നടത്തിയാണ് പ്രൊമോഷൻ നേടി സ്റ്റേറ്റ് ടാക്സ് ഓഫീസർ വരെയായത്.
എംജി സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയും പാസ്സാവാത്ത വകുപ്പ് തല പരീക്ഷ പാസ്സായതായി സർവീസ് ബുക്കിൽ എഴുതിച്ചേർത്തുമാണ് അനിൽ ശങ്കർ പ്രൊമോഷൻ നേടിയത്.കൂടുതൽ രേഖകൾ പുറത്തുവന്നതോടെയാണ് അന്വേഷണം നടത്തി അനിൽ ശങ്കർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. എന്നാല്‍ അനിൽ ശങ്കർ ഭരണാനുകൂല സംഘടനയിലായതിനാൽ നടപടി എടുത്തില്ലെന്ന് മാത്രമല്ല, വ്യാജസർട്ടിഫിക്കറ്റിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും സസ്പെൻ്റ് പോലും ചെയ്യാതെ സംരക്ഷിക്കുകയായിരുന്നു. വരുന്ന മെയ് മാസം അനിൽ ശങ്കർ വിരമിക്കാനിരിക്കെയാണ് സർവീസിൽ നിന്ന് നീക്കം ചെയ്ത് സർക്കാർ ഉത്തരവിറക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
