ടെക്ക് കമ്പനി എംഡിയെയും സിഇഒയെയും ബെംഗളൂരുവില്‍ മുന്‍ ജീവനക്കാരന്‍ വെട്ടിക്കൊന്ന സംഭവം; പ്രതി മുൻ വൈരാഗ്യം തീർത്തത് ; ഓഫീസില്‍ അതിക്രമിച്ചു കയറി വെട്ടുകയായിരുന്നെന്ന് പോലീസ് ; കൊല്ലപ്പെട്ടത് കോട്ടയത്തുനിന്നും കോടിക്കണക്കിന് രൂപ തട്ടിച്ച് മുങ്ങിയ ആപ്പിൾ ട്രി ചിട്ടിഫണ്ടിന്റെ ഉടമ വിനുകുമാർ !

Spread the love

സ്വന്തം ലേഖകൻ

കോട്ടയം / ബംഗളൂരു: ബംഗളൂരുവില്‍ ഐടി കമ്പനി ഉടമകളായ മലയാളി യുവാവിനെയും സുഹൃത്തിനെയും കമ്പനിയില്‍ കയറി വെട്ടിക്കൊന്ന സംഭവത്തിൽ വഴിത്തിരിവ്. കോട്ടയം പനച്ചിക്കാട് കുഴിമറ്റം സദനം സ്‌കൂളിനു സമീപം രുക്മിണിയില്‍ (അത്തിത്താനം) ആര്‍. വിനുകുമാര്‍ (48), പാര്‍ട്ണര്‍ ഫണീന്ദ്ര സുബ്രഹ്‌മണ്യ എന്നിവരാണ് കൊല്ലപ്പെട്ടത്.

മരിച്ച പനച്ചിക്കാട് സ്വദേശി കോട്ടയത്തു വിവാദമായ ആപ്പിള്‍ ട്രീ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളാണ്. വിനുകുമാര്‍ ഐടി കമ്പനിയുടെ സിഇഒയും ഫണീന്ദ്ര സുബ്രഹ്‌മണ്യ മാനേജിംഗ് ഡയറക്ടറുമാണ്. ഇരുവരും ചേര്‍ന്ന് നടത്തിയിരുന്ന കമ്പനിയാണ് എയ്റോണോക്സ് എന്ന ഐടി കമ്പനി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഫീസില്‍ അതിക്രമിച്ചു കയറിയ ഫെലിക്സ് എന്ന മുൻ ജീവനക്കാരൻ ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
രണ്ടു പേരുടെയും മരണം ഉറപ്പാക്കിയ ശേഷം പ്രതി രക്ഷപ്പെട്ടു.

ഇവിടെനിന്നു ജോലി നഷ്ടപ്പെട്ട ശേഷം അക്രമിയും സമാന രീതിയിലുള്ള കമ്പനി നടത്തുകയായിരുന്നുവെന്നാണ് വിവരം.
കോട്ടയത്ത് ആപ്പിള്‍ ട്രീ ചിട്ടിയുടെ പാര്‍ട്ണറായിരുന്നു വിനുകുമാര്‍. കമ്പനി പൊട്ടിയപ്പോള്‍ കേസില്‍പെട്ടു. ഇതിനു ശേഷമാണ് ഇയാള്‍ ബംഗളൂരുവിലേക്കു പോയത്.