സ്വന്തം ലേഖകൻ
കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി കൊളമ്പിയ ഏഷ്യ ഹോസ്പിറ്റല്‍സ് സീനിയര്‍ ജനറല്‍ മാനേജറായിരുന്ന അമ്പിളി വിജയരാഘവന്‍ ചുമതലയേറ്റു.
ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ചുമതല ആശുപത്രി പ്രവര്‍ത്തനങ്ങളില്‍ 20 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള അമ്പിളി വിജയരാഘവനായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള സര്‍വകലാശാലയില്‍ നിന്നും സയന്‍സ് ബിരുദവും അപ്പോളോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ നിന്നും ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള അമ്പിളി, ചെന്നൈ, ഹൈദരാബാദ്, കൊളംബോ എന്നിവിടങ്ങളിലെ അപ്പോളോ ഹോസ്പിറ്റലുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.