സര്‍ക്കാര്‍ ജീവനക്കാര്‍ രഹസ്യ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് പങ്ക് വെയ്ക്കരുത്; കര്‍ശന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

Spread the love

ന്യൂഡല്‍ഹി : സർക്കാർ ജീവനക്കാർ രഹസ്യ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് പങ്കുവയ്ക്കരുതെന്ന് സർക്കുലർ.

video
play-sharp-fill

രഹസ്യ വിവരങ്ങള്‍ പങ്കുവെച്ചാല്‍, ഔദ്യോഗിക രഹസ്യ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ നല്‍കിയ സർക്കുലറില്‍ പറയുന്നു.

സർക്കാർ ജീവനക്കാർക്കുള്ള മുന്നറിയിപ്പ് തന്നെയാണ് കേന്ദ്ര സർക്കാർ സർക്കുലറിലൂടെ നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഔദ്യോഗികമായി ലഭിച്ച വിവരങ്ങളും രേഖകളും സംരക്ഷിക്കേണ്ടത് എല്ലാ സർക്കാർ ജീവനക്കാരുടെയും കടമ എന്ന് സർക്കുലറില്‍ പറയുന്നു .

സർക്കാരിന് നാണക്കേടുണ്ടാക്കു ന്നതിനൊപ്പം, ദേശീയ താല്‍പ്പര്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകാൻ സാധ്യതയുള്ള, രഹസ്യ വിവരങ്ങള്‍ ചോർന്നു എന്നു 3 പേജുകളുള്ള സർക്കുലറില്‍ എടുത്ത് പറയുന്നു .

അർദ്ധ സൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെ മുഴുവൻ സർക്കാർ വകുപ്പുകള്‍ക്കും കേന്ദ്രസർക്കാർ ഇതുമായി ബന്ധപ്പെട്ട സർക്കുലർ അയച്ചു.

കരസേനാ മുൻ മേധാവി ജനറല്‍ എം എം നർവെനെയുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കമെന്നാണ് വിവരം .

പബ്ലിഷ് ചെയ്യാത്ത പുസ്തകം എങ്ങനെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് കിട്ടി എന്ന ചോദ്യം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായി