സെ​പ്റ്റം​ബ​ർ അ​ഞ്ചി​നു മുൻപ് രാ​ജ്യ​ത്തെ മു​ഴു​വ​ൻ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കണം; കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി

സെ​പ്റ്റം​ബ​ർ അ​ഞ്ചി​നു മുൻപ് രാ​ജ്യ​ത്തെ മു​ഴു​വ​ൻ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കണം; കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി

സ്വന്തം ലേഖകൻ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ മു​ഴു​വ​ൻ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും അ​ധ്യാ​പ​ക​ദി​നം ആ​ഘോ​ഷി​ക്കു​ന്ന സെ​പ്റ്റം​ബ​ർ അ​ഞ്ചി​നു മുൻപ് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്നു കേ​ന്ദ്ര നി​ർ​ദേ​ശം. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സു​ഖ് മ​ണ്ഡ​വ്യ​യാ​ണ് ട്വി​റ്റ​റി​ലൂടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കു​ട്ടി​ക​ൾ​ക്കു കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന​തും സ​ർ​ക്കാ​രി​ൻറെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച പ​ഠ​ന​ങ്ങ​ളും പ​രീ​ക്ഷ​ണ​ങ്ങ​ളും അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​വി​ഡ് ബാ​ധ കു​റ​ഞ്ഞ​തോ​ടെ സ്കൂ​ൾ തു​റ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അ​തി​ൻറെ കൂ​ടി മു​ന്നോ​ടി​യാ​യി​ട്ടാ​ണ് അ​ധ്യാ​പ​ക​ർ​ക്കു മു​ഴു​വ​ൻ കോ​വി​ഡ് വാ​ക്സി​ൻ ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള കേ​ന്ദ്ര​നി​ർ​ദേ​ശം. മൂ​ന്നാം ത​രം​ഗം രൂ​പ​പ്പെ​ട്ടാ​ൽ സ്കൂ​ൾ തു​റ​ക്ക​ൽ വീ​ണ്ടും നീ​ളാ​നാ​ണ് സാ​ധ്യ​ത.

രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ പ​കു​തി​യി​ല​ധി​കനം. ഈ ​മാ​സം സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു ര​ണ്ടു കോ​ടി കോ​വി​ഡ്-19 വാ​ക്സി​ൻ ഡോ​സു​ക​ൾ എ​ത്തി​ക്കും. നി​ല​വി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ൾ​ക്കും മാ​സം ന​ൽ​കി വ​രു​ന്ന സ്കീ​മി​നു പു​റ​മേ​യാ​ണ് കൂ​ടു​ത​ൽ ഡോ​സു​ക​ൾ എ​ത്തി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഇ​പ്പോ​ൾ കു​റ​ഞ്ഞു നി​ൽ​ക്കു​ന്ന കോ​വി​ഡ് ബാ​ധ ഒ​ക്ടോ​ബ​റോ​ടെ ശ​ക്ത​മാ​കാ​മെ​ന്നും മൂ​ന്നാം ത​രം​ഗം പ്ര​തീ​ക്ഷി​ക്കാ​മെ​ന്നു​മു​ള്ള വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പും ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.