വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഹതടവുകാര്‍ തമ്മില്‍ തല്ല്; ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ അസഫാക്ക് ആലത്തിന് തലയ്ക്ക് പരുക്ക്; ജയില്‍ മാറ്റുന്നതിനുള്ള നടപടി തുടങ്ങി

Spread the love

തൃശ്ശൂർ: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഹ തടവുകാര്‍ തമ്മില്‍ തല്ല്. സംഭവത്തിൽ ആലുവയില്‍ അഞ്ചു വയസ്സുള്ള ബാലികയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിന് മര്‍ദ്ദനമേറ്റു.

ഇന്നലെയാണ് സംഭവം. സഹതടവുകാരനായ രഹിലാല്‍ രഘുവാണ് മര്‍ദ്ദിച്ചത്.

തലയ്ക്ക് മുറിവേറ്റ അസഫാക്ക് ആലത്തെ മെഡിക്കല്‍ കോളജില്‍ എത്തിച്ച്‌ ചികിത്സ നല്‍കി തിരിച്ചുകൊണ്ടുവന്നു. ഇയാള്‍ക്ക് തലയില്‍ തുന്നലുണ്ട്. അസഫാക്ക് നേരത്തെ അഞ്ചു തവണ ജയിലില്‍ സംഘര്‍ഷം ഉണ്ടാക്കിയിരുന്നു. അസഫാക്കിനെ ജയില്‍ മാറ്റുന്നതിനുള്ള നടപടി തുടങ്ങിയതായി വിയ്യൂര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലുവയിലെ അതിഥി തൊഴിലാളികളുടെ അഞ്ചുവയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാണ് അസഫാക്ക് വിയ്യൂര്‍ ജയില്‍ കഴിയുന്നത്. സംഘര്‍ഷത്തില്‍ വിയ്യൂര്‍ പോലീസ് കേസെടുത്തു.