play-sharp-fill
മുഖ്യമന്ത്രി നിതീഷ് കുമാറിന് തിരിച്ചടി ; ബിഹാറിന് പ്രത്യേക പദവി നൽകാൻ പദ്ധതിയില്ലെന്ന് കേന്ദ്രസർക്കാർ

മുഖ്യമന്ത്രി നിതീഷ് കുമാറിന് തിരിച്ചടി ; ബിഹാറിന് പ്രത്യേക പദവി നൽകാൻ പദ്ധതിയില്ലെന്ന് കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബിഹാറിന് പ്രത്യേക പദവി നൽകാൻ പദ്ധതിയില്ലെന്ന് കേന്ദ്രസർക്കാർ. മുന്‍കാലങ്ങളില്‍ ചില പ്രത്യേകഘടകങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്ക് ദേശീയ വികസന കൗണ്‍സില്‍ പ്രത്യേക പദവി അനുവദിച്ചിരുന്നു. എന്നാല്‍ ബിഹാറിനുള്ള പ്രത്യേക പദവി സംബന്ധിച്ച ആവശ്യം നിലവിലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയല്ല ഉന്നയിച്ചിരിക്കുന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.

ബിഹാറിന് പ്രത്യേക പദവി നൽകാൻ സർക്കാരിന് പദ്ധതിയുണ്ടോയെന്ന് സംസ്ഥാനത്ത് നിന്നുള്ള ജെഡിയു എംപി രാംപ്രിത് മണ്ഡൽ ധനകാര്യമന്ത്രാലയത്തോട് ചോദിച്ചിരുന്നു. ഇതിന് പ്രതികരണമായി രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ബിഹാറിന് പ്രത്യേക പദവിയില്ലെന്ന കാര്യം വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്രത്തിൽ പിന്തുണ നൽകുന്നതിന് ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ജെഡിയുവിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സംസ്ഥാനത്തിന് പ്രത്യേക പ​ദവി നൽകണമെന്നത്. ബിഹാറിന് പ്രത്യേക പദവി നൽകില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ആർജെഡി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രം​ഗത്തെത്തി.