കേരളത്തിന് കേന്ദ്രത്തിന്റെ കൈതാങ്ങ്; കേരളത്തിലെ ​ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്രസർക്കാർ 266.8 കോടി രൂപ അനുവദിച്ചു

Spread the love

ന്യൂഡൽഹി: കേരളത്തോട് കേന്ദ്ര അവഗണന എന്ന പ്രചാരണത്തിന് പിന്നാലെ കേരളത്തിന് കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് അനുവദിച്ചു. കേരളത്തിന് പുറമേ മേഘാലയക്ക് 27 കോടി രൂപയും നൽകാൻ ഉത്തരവായി. കേരളത്തിലെ ​ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്രസർക്കാർ 266.8 കോടി രൂപ അനുവദിച്ചു.

പതിനഞ്ചാം ധനകാര്യ കമ്മീഷൻ 2024-25 സാമ്പത്തിക വർഷത്തെ ഗ്രാന്റിന്റെ രണ്ടാം ഗഡുവാണ് അനുവദിച്ചത്. കേന്ദ്ര ഗവൺമെൻ്റിന്റെ ഈ വിഹിതം, ശമ്പളത്തിനും മറ്റ് സ്ഥാപന ചെലവുകൾക്കും ഒഴികെ പ്രദേശങ്ങളിലെ അവശ്യ സേവനങ്ങളുടെ വികസനത്തിനും പരിപാലനത്തിനും ഫണ്ട് ഉപയോ​ഗിക്കാം.

സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകൾക്കും 152 ബ്ലോക്ക് പഞ്ചായത്തുകൾക്കും 941 ഗ്രാമപഞ്ചായത്തുകൾക്കും ഉൾപ്പടെ ഇതിന്റെ പ്രയോജനം ലഭിക്കും. ജൂൺ മാസത്തിലെ കണക്ക് പ്രകാരം ധനകാര്യ കമ്മീഷൻ ഗ്രാൻ്റായി 5,337 കോടി രൂപയുടെ കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾക്ക് കേന്ദ്ര ഗവണ്മെന്റ് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2024 മാർച്ചിന് ശേഷം ഗ്രാൻ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിർബന്ധിത രേഖകൾ കേരളം മന്ത്രാലയത്തിന് സമർപ്പിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.