
ഡല്‍ഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്തയില്‍ മൂന്ന് ശതമാനം വർദ്ധന പ്രഖ്യാപിച്ചു.
ജൂലായ് ഒന്ന് മുതല്‍ മുൻകാല പ്രാബല്യത്തോടെ വർദ്ധന നിലവില്‍ വരും. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ഈ വർഷത്തെ രണ്ടാമത്തെ വർദ്ധനയാണിത്.
മാർച്ചില്‍ രണ്ട് ശതമാനം വർദ്ധന പ്രഖ്യാപിച്ചതോടെ ക്ഷാമബത്ത, അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനത്തില്‍ നിന്ന് 55 ശതമാനമായി ഉയർന്നിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വർഷം ഒക്‌ടോബറിലെ മൂന്ന് ശതമാനം വർദ്ധന നടപ്പിലാക്കി നാല് മാസത്തിന് ശേഷമായിരുന്നു വീണ്ടും വർദ്ധിപ്പിച്ചത്. ക്ഷാമബത്തയുടെ അർദ്ധവാർഷിക പുനരവലോകനങ്ങള്‍ക്ക് അടിസ്ഥാനമാകുന്ന, തൊഴിലാളികള്‍ക്കായുള്ള ഉപഭോക്തൃ വില സൂചികയിലെ മാറ്റങ്ങള്‍ക്കനുസരിച്ചായിരിക്കും ഇപ്പോഴത്തെ വർദ്ധന എന്നാണ് വിലയിരുത്തല്‍.
നിർദിഷ്‌ട വർദ്ധനപ്രകാരം, 60,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന് മാർച്ചില്‍ വർദ്ധനയ്‌ക്ക് ശേഷം ലഭിച്ചിരുന്ന 33,000 രൂപയ്‌ക്ക് പകരം 34,800 രൂപ ക്ഷാമബത്തയായി ലഭിക്കും.