തിരുവനന്തപുരം: വാടക വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ വളര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തിരുവനന്തപുരം ഏജീസ് ഓഫീസിലെ ജീവനക്കാരനായ രാജസ്ഥാന്‍ സ്വദേശി ജിതിന്‍ ആണ് പിടിയിലായത്. തിരുവനന്തപുരം കമലേശ്വരത്ത് ജിതിന്‍ താമസിച്ചിരുന്ന വാടക വീടിന്റെ ടെറസില്‍ നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
എക്‌സൈസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ജിതിനൊപ്പം ഒരു ബീഹാര്‍ സ്വദേശിയും, ഉത്തര്‍പ്രദേശ് സ്വദേശിയുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. താനാണ് കഞ്ചാവ് ചെടികൾ നട്ടതെന്ന് പറഞ്ഞ് ജിതിന്‍ സ്വയം കുറ്റം ഏറ്റെടുക്കുകയായിരുന്നു.
അഞ്ച് കഞ്ചാവ് ചെടികളാണ് വീട്ടില്‍ നിന്ന് കണ്ടെത്തിയത്. കഞ്ചാവ് വിത്തുകളും കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന പേപ്പറുകളും ഇതോടൊപ്പം എക്‌സൈസ് പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group