കേന്ദ്രസര്‍ക്കാരിന്റെ സിം ബൈന്‍ഡിങ് ചട്ടങ്ങള്‍ക്ക് പൂർണ പിന്തുണയുമായി സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ

Spread the love

കേന്ദ്രസര്‍ക്കാരിന്റെ സിം ബൈന്‍ഡിങ് ചട്ടങ്ങള്‍ക്ക് ടെലികോം കമ്പനികളുടെ കൂട്ടായ്മയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ (സിഒഎഐ) പിന്തുണ.

video
play-sharp-fill

വാട്‌സാപ്പ്, ടെലഗ്രാം പോലുള്ള ഒടിടി കമ്മ്യൂണിക്കേഷന്‍ ആപ്പുകള്‍ തടസമില്ലാതെ ഉപയോഗിക്കാന്‍ ഉപകരണങ്ങളില്‍ സിം കാര്‍ഡ് ഉണ്ടായിരിക്കണമെന്ന് പുതിയ സിം ബൈന്‍ഡിങ് നിയമങ്ങള്‍ പറയുന്നു.

വാട്‌സാപ്പ് നാല് ഉപകരണങ്ങളില്‍ വരെ ഒരേ സമയം ലോഗിൻ ചെയ്യാനാവും. ഇത്തരത്തിൽ ലോഗിൻ ചെയ്യുന്ന ഡിവൈസുകൾ കമ്പനിയൻ ഡിവൈസ് എന്ന് അറിയപ്പെടും. കമ്പാനിയന്‍ ഡിവൈസുകളില്‍ സിം കാര്‍ഡ് ഉണ്ടായിരിക്കണം എന്നാണ് പുതിയ ചട്ടം പറയുന്നത്. അല്ലാത്തപക്ഷം ഓരോ ആറ് മണിക്കൂറിന് ശേഷവും കമ്പാനിയന്‍ ഡിവൈസില്‍ നിന്ന് അക്കൗണ്ട് ലോഗ് ഔട്ട് ആവും.എന്നാൽ സിം കാര്‍ഡ് ഇടാന്‍ സാധിക്കാത്ത ഡെസ്‌ക്ടോപ്പ് പിസികളില്‍ ഇത് അസൗകര്യമാണ്. അതുകൊണ്ടുതന്നെ തീരുമാനത്തിനെതിരെ ഉപഭോക്താക്കളില്‍ നിന്ന് ഇതിനകം എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ സിഒഎഐ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണയ്ക്കുകയാണ്. ഇത് അത്യാവശ്യമായ സുരക്ഷാ സംവിധാനമാണെന്ന് സംഘടന പറയുന്നു. ഇന്ത്യയ്ക്ക് പുറത്തുനിന്നും അകത്ത് നിന്നുമുള്ള ദുരുപയോഗം തടയുന്നതിനും, ഇന്ത്യന്‍ വരിക്കാരെ വഞ്ചിക്കുന്നതിനോ രാജ്യത്തിന് സുരക്ഷാ ദോഷം വരുത്തുന്നതിനോ ഉദ്ദേശിച്ചുള്ള അന്താരാഷ്ട്ര നീക്കങ്ങളെ നിയന്ത്രിക്കുന്നതിനും കണ്ടെത്താനാകാത്ത തട്ടിപ്പുകള്‍ തടയുന്നതിനും ഇത് പ്രധാനമാണ്.

ഇതില്‍ ആപ്പ് അധിഷ്ഠിത സേവനങ്ങള്‍ വഴി ഡാറ്റ ശേഖരിക്കുകയോ പുതിയ മെറ്റാഡാറ്റ സൃഷ്ടിക്കുകയോ ചെയ്യുന്നില്ല. ഒതന്റിക്കേഷന്‍ പ്രക്രിയകളിലൂടെ ഉപഭോക്താവിന്റെ സിംകാര്‍ഡ് ഡിവൈസില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുകമാത്രമാണ് ചെയ്യുന്നത്. യുപിഐ ആപ്പുകളില്‍ സമാനമായ രീതി ഇതിനകം പരീക്ഷിച്ചതാണ്. ഇത് ഉപഭോക്താവിന്റെ സ്വകാര്യത ഹനിക്കാതെ സുരക്ഷ വധിപ്പിക്കുന്നുണ്ടെന്ന് സംഘടന പറഞ്ഞു.