‘പത്താം ക്ലാസ്സുകാർക്കും അവസരം;കേന്ദ്ര സായുധ പൊലീസ് സേനകളിൽ ചേരാം; ഒഴിവുകൾ 25,487 കോൺസ്റ്റബിൾ;

Spread the love

കേന്ദ്ര സേനയിൽ യുവാക്കൾക്ക് അവസരം. വിവിധ സായുധ പൊലീസ് സേനകളിലെല്ലാമായി 25, 487 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ്സുകാർക്ക് ഇത് നല്ലൊരു അവസരമാണ്. വനിതകൾക്കും അർഹതയുണ്ട്. ഇതിനായുള്ള സ്റ്റാഫ് സിലക്ഷൻ കമ്മീഷന്റെ വിജ്ഞാപന പ്രകാരം ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.

video
play-sharp-fill

ഏറ്റവും കൂടുതൽ ഒഴിവുകളുള്ളത് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലാണ് (സിഐഎസ്എഫ്) – 14,595 (പുരുഷന്മാർ 13, 135, സ്ത്രീകൾ 1,460). സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് ( പുരുഷന്മാർ 5,366, സ്ത്രീകൾ 124) സശസ്ത്ര സീമാ ബൽ (SSB) (പുരുഷന്മാർ 1,764 , സ്ത്രീകൾ ഇപ്പോൾ ഒഴിവില്ല ),

അസം റൈഫിൾസ് (പുരുഷന്മാർ 1,566 , സ്ത്രീകൾ 150 ), ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് (പുരുഷന്മാർ 1,099, സ്ത്രീകൾ 194), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ( പുരുഷന്മാർ 524 , സ്ത്രീകൾ 92), സെക്രട്ടേറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ് ( പുരുഷന്മാർ 23 സ്ത്രീകൾ ഇപ്പോൾ ഒഴിവില്ല ) എന്നിങ്ങനെയാണ് വിവിധ സായുധ സേനാ വിഭാഗങ്ങളിലെ ഒഴിവുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു അംഗീകൃത പരീക്ഷാ ബോർഡിന്റെ പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായം 01-01-2026 തീയതി കണക്കാക്കി 18 നും 23 വയസ്സിനുമിടയിലായിരിക്കണം. പിന്നാക്ക/ പട്ടികജാതി വിഭാഗം ഉദ്യോഗാർഥികൾക്ക് യഥാക്രമം മൂന്ന്/ അഞ്ച് വയസ്സിളവുണ്ട്. വിമുക്ത ഭടന്മാർക്ക് മൂന്നു വർഷത്തെയും.

തിരഞ്ഞെടുപ്പ് രീതി

കംപ്യൂട്ടറധിഷ്ഠിത പരീക്ഷ, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, പ്രമാണ പരിശോധന എന്നീ ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ്.

കംപ്യൂട്ടറധിഷ്ഠിത പരീക്ഷ

ഇത് ഒരു മണിക്കൂർ, 160 മാർക്ക്. രണ്ട് മാർക്കിനുള്ള 80 ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം. ചോദ്യപേപ്പറിൽ നാല് വിഷയങ്ങളിൽ 20 വീതം ചോദ്യങ്ങൾ ഉണ്ടാകും. എ) ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ബി) ജനറൽ നോളജ് ആൻഡ് ജനറൽ അവേർനെസ്, സി) എലമെന്ററി മാത്തമാറ്റിക്സ്, ഡി)ഇംഗ്ലീഷ്/ ഹിന്ദി എന്നിവയാണ് വിഷയങ്ങൾ.

ഓരോ തെറ്റുത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് ആകും എന്നത് കംപ്യൂട്ടർ പരീക്ഷ സമയത്ത് പ്രത്യേകം ഓർക്കണം. എൻസിസിയിൽ പ്രവർത്തിച്ചിവർക്ക് സി/ബി/എ സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ ഇതിന് യഥാക്രമം പരീക്ഷയിലെ മൊത്തം മാർക്കിന്റെ അഞ്ച്/മൂന്ന്/രണ്ട് ശതമാനം മാർക്ക് ഇൻസെന്റീവ് ആയി ലഭിക്കും.

ഇംഗ്ലീഷിലും, ഹിന്ദിയിലും കൂടാതെ ഇന്ത്യയിലെ പതിമൂന്നു പ്രാദേശിക ഭാഷകളിലും ഉത്തരമെഴുതാം. മലയാളം, കൊങ്കണി, ഉറുദു തുടങ്ങിയ ഭാഷകളിൽ ചോദ്യപേപ്പർ ഉണ്ടാകും. കംപ്യൂട്ടർ പരീക്ഷയിൽ യോഗ്യത നേടുന്നവരെ തുടർന്നുള്ള ശാരീരിക ടെസ്റ്റിന് വിളിക്കും