video
play-sharp-fill
തിരഞ്ഞെടുപ്പ് കാലത്ത് ജനപ്രിയ ബജറ്റുമായി കേന്ദ്ര സർക്കാർ: ഇ.എസ്.ഐ പരിധി ഉയർത്തിയതും   ആദായ നികുതി  ഇളവും സാധാരണക്കാർക്ക് അശ്വാസമാകും; തിരഞ്ഞെടുപ്പ് കാലത്ത് നൽകുക എട്ടു കോടി പാചക വാതക കണക്ഷനുകൾ

തിരഞ്ഞെടുപ്പ് കാലത്ത് ജനപ്രിയ ബജറ്റുമായി കേന്ദ്ര സർക്കാർ: ഇ.എസ്.ഐ പരിധി ഉയർത്തിയതും ആദായ നികുതി ഇളവും സാധാരണക്കാർക്ക് അശ്വാസമാകും; തിരഞ്ഞെടുപ്പ് കാലത്ത് നൽകുക എട്ടു കോടി പാചക വാതക കണക്ഷനുകൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സാധാരണക്കാർക്ക് ആശ്വാസമായി തിരഞ്ഞെടുപ്പ് കാലത്ത് മോദി സർക്കാരിന്റെ ജനപ്രിയ ബജറ്റ്. അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായ നികുതിയിൽ സമ്പൂർണ്ണ ഇളവ്. പരിധി രണ്ടര ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കി ഉയർത്തി. സ്റ്റാൻഡാർഡ് ഡിഡക്ഷൻ 50,000 ആക്കി. വാടക ഇനത്തിൽ 2.4 ലക്ഷം വരെ നികുതി ഇളവ് ലഭിക്കും. ഈ വർഷം നിലവിലുള്ള പരിധി തന്നെ നിലനിൽക്കും. മൂന്ന് കോടി ഇടത്തരം ആദായ നികുതി ദായകർക്ക് ഗുണം ലഭിക്കുമെന്ന് ബജറ്റ് .

ആദായ നികുതി നിയമം 80സി പ്രകാരം ലഭ്യമാകുന്ന ഇളവുകളുടെ പരിധി ഒന്നര ലക്ഷത്തിൽ തന്നെ നിലനിൽത്തി. ഇതോടെ പി.എഫ് ഉൾപ്പെടെയുള്ള ഇളവുകൾ കൂടി ഉപയോഗപ്പെടുത്തി 6.5 ലക്ഷം വരെ വരുമാനമുള്ളവർക്ക് ആദായ നികുതി നൽകേണ്ടി വരില്ല. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 40,000 ൽ നിന്ന് 50,000 കൂടി ഉയർത്തിയിട്ടുണ്ട്. ഭവന വായ്പയ്ക്ക് ഉൾപ്പെടെയുള്ള നികുതി ഇളവുകൾ തുടരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാപ്പിറ്റൽ ഗെയിൻസ് വിഭാഗത്തിൽ വീടോ സ്വത്തോ വിറ്റുകിട്ടുന്ന പണം കൊണ്ട് ഒരു വീട് വാങ്ങാനുള്ള പണത്തിന് നികുതി ഇളവ് നൽകിയിയിരുന്നത് രണ്ട് വീടുകളാക്കി വർദ്ധിപ്പിച്ചു. ഇതിന് നികുതി ഇളവ് ലഭിക്കും. രണ്ട് കോടി രൂപ വരെ ഇങ്ങനെ ഇളവ് ലഭിക്കും.

ബാങ്കിലെയോ പോസ്റ്റ് ഓഫീസിലെയോ സ്ഥിര നിക്ഷേപങ്ങൾക്ക് ലഭിച്ചിരുന്ന 10,000 രൂപ വരെയുള്ള പലിശയ്ക്ക് നേരത്തെ ടിഡിഎസ് പിടിച്ചിരുന്നു. ഇത് 40,000 രൂപ ആക്കി ഉയർത്തി. 2,40,000 വരെയുള്ള വീട്ടുവാകയ്ക്ക് ടിഡിഎസ് പിടിയ്‌ക്കേണ്ടതില്ലെന്നും ബജറ്റ് വ്യക്തമാക്കുന്നു.
വിഷൻ 2030ന്റെ ഭാഗമായി 2022ൽ ഒരു ഇന്ത്യൻ യാത്രികനെ ബഹിരാകാശത്തേക്ക് അയക്കും.
202021 ഓടെ ധനകമ്മി മൂന്ന് ശതമാനമാക്കും.
പട്ടികജാതി വിഭാഗങ്ങൾക്കുള്ള ബജറ്റ് വിഹിതത്തിൽ 35 ശതമാനം വർധന. പട്ടിക വർഗത്തിന് 28 ശതമാനം വർധന.
പൊതുമേഖലാ ബാങ്കുകൾക്ക് 2.6 ലക്ഷം കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു.
വിഷൻ 2030ൽ ഇലക്ട്രിക് വാഹനങ്ങൾക്ക് മുന്തിയ പരിഗണന നൽകും.

ഉജ്ജ്വല പദ്ധതി പ്രകാരം രാജ്യത്ത് എട്ടുകോടി എൽപിജി കണക്ഷൻ നൽകുമെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനം. ഈ വർഷം എല്ലാ വീടുകളും വൈദ്യുതീകരിക്കുമെന്ന് പീയുഷ് ഗോയൽ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പങ്കാളിത്ത പെൻഷൻ . മാസം 3000 രൂപ പെൻഷൻ നൽകും. പ്രകൃതി ദുരന്തങ്ങളിൽ വിള നശിച്ച കർഷകർക്ക് രണ്ട് ശതമാനം പലിശ ഇളവ് നൽകും. ഫിഷറീസ്, പശുവളർത്തൽ വായ്പകൾക്ക് രണ്ട് ശതമാനം പലിശ ഇളവ് . ക്ഷീര വികസനത്തിന് പ്രത്യേക പദ്ധതി . തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി എന്നിവയാണ് പ്രധാനപ്പെട്ട ചില ജനപ്രിയ പ്രഖ്യാപനങ്ങൾ.