
കേന്ദ്ര ബജറ്റിലെ കേരളത്തിനോടുള്ള വൻ അവഗണനയില്‍ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. ആമയുടെ വേഗത്തില്‍ മാത്രം മതി കേരളത്തിൻ്റെ വികസനം എന്നതാണ് കേന്ദ്ര രീതി, അതാണ് ഈ ബജറ്റെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ധനമന്ത്രി നിർമല സീതാരാമന്പോലും ബോറടിച്ച ബജറ്റാണ് അവതരിപ്പിച്ചതെന്ന് ഷാഫി വിമര്‍ശിച്ചു. നല്ല മുദ്രാവാക്യങ്ങള്‍ പോലും സാമ്ബത്തിക ഉത്തേജനത്തിന് ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്ന് ബിനോയ് വിശ്വവും വിമര്‍ശിച്ചു. പൊള്ളയായ വാഗ്ദാനങ്ങളാണ് ബജറ്റിലുള്ളത്. യുവശക്തി ബജറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ തൊഴില്‍ ഇല്ലായ്മ പരിഹരിക്കാൻ പദ്ധതികള്‍ ഇല്ലെന്നും അദ്ദേഹം വിമർശിച്ചു.


