കർഷക പ്രക്ഷോപങ്ങൾക്കിടയിൽ കേന്ദ്രബജറ്റ് ഇന്ന് ; നിർമലാ സീതരാമൻ അവതരിപ്പിക്കുക ചരിത്രത്തിലെ ആദ്യ പേപ്പർ രഹിത ബജറ്റ് ; ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലെ ബജറ്റെന്ന് ധനമന്ത്രി
സ്വന്തം ലേഖകൻ
ന്യൂഡൽഹി : കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും മാസങ്ങളായി തുടരുന്ന കർഷക സമരങ്ങൾക്കിടയിലും ധനമന്ത്രി നിർമ്മല സീതരാമൻ ഇന്ന് കേന്ദ്രബജറ്റ് അവതരിപ്പിക്കും. കോവിഡിന് പിന്നാലെ മാന്ദ്യത്തിലായ രാജ്യത്തെ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനമുണ്ടാകമോയെന്ന കാത്തിരിപ്പിലാണ് രാജ്യം.
ഒപ്പം നട്ടല്ലൊടിഞ്ഞ കാർഷിക മേഖലയ്ക്കും കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നിയന്ത്രിക്കാനായി രണ്ട് സാമ്പത്തിക പാക്കേജുകൾ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേ സമയം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ ബജറ്റെന്നാണ് ധനമന്ത്രി ഇന്നത്തെ ബബജറ്റിനെ വിശേഷിപ്പിക്കുന്നത്. മഹാമാരിയുടെ വ്യാപനത്തിന്റെ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി ഇത്തരമൊരു വിശേഷണം ബജറ്റിന് നൽകുന്നത്.
ആരോഗ്യ സംരക്ഷണ ചെലവ്, സ്വകാര്യവത്കരണ ലക്ഷ്യങ്ങൾ, ബാഡ് ബാങ്ക്, വികസന ധനകാര്യ സ്ഥാപനം, ഇറക്കുമതി തീരുവ എന്നീ അഞ്ചു കാര്യങ്ങളാകും കേന്ദ്രബജറ്റിൽ കൂടുതൽ ചർച്ചയാവുകയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഒപ്പം തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതൽ തുക, കുടിയേറ്റ തൊഴിലാളികൾക്ക് പ്രത്യേക സഹായം, മധ്യവർഗത്തെ ആകർഷിക്കാനുള്ള പദ്ധതികൾ എന്നിവയും ബജറ്റിലുണ്ടാകും.