play-sharp-fill
30 മിനിട്ട് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ: ടിവി ചാനലുകൾക്ക് മാർഗരേഖ.രാജ്യത്തെ ടെലിവിഷൻ ചാനലുകളുടെ അപ്‌ലിങ്കിംഗ്-ഡൗൺലിങ്കിംഗ് അടക്കമുള്ള വിവിധ നടപടികൾ പരിഷ്‌കരിച്ച മാർഗരേഖ കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു.11 വർഷത്തിന് ശേഷമാണ് ഇത്തരമൊരു പരിഷ്കരണം.

30 മിനിട്ട് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ: ടിവി ചാനലുകൾക്ക് മാർഗരേഖ.രാജ്യത്തെ ടെലിവിഷൻ ചാനലുകളുടെ അപ്‌ലിങ്കിംഗ്-ഡൗൺലിങ്കിംഗ് അടക്കമുള്ള വിവിധ നടപടികൾ പരിഷ്‌കരിച്ച മാർഗരേഖ കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു.11 വർഷത്തിന് ശേഷമാണ് ഇത്തരമൊരു പരിഷ്കരണം.

ടിവി ചാനലുകൾ ദേശീയ പ്രാധാന്യമുള്ളതും സാമൂഹ്യപ്രസക്തിയുള്ളതുമായ വിഷയങ്ങളിൽ ഒരു ദിവസം കുറഞ്ഞത് അരമണിക്കൂർ ദൈർഘ്യമുള്ള പരിപാടികൾ സംപ്രേക്ഷണം ചെയ്യണമെന്ന് കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പുതിയ മാർഗരേഖയിൽ പറയുന്നു. രാജ്യത്തെ ടെലിവിഷൻ ചാനലുകളുടെ അപ്‌ലിങ്കിംഗ്-ഡൗൺലിങ്കിംഗ് അടക്കമുള്ള വിവിധ നടപടികൾ പരിഷ്‌കരിച്ച മാർഗരേഖ കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു.11 വർഷത്തിന് ശേഷമാണ് ഇത്തരമൊരു പരിഷ്കരണം.

പുതിയ മാർഗരേഖ പ്രകാരം മുൻകൂട്ടി രജിസ്റ്റർ ചെയ്‌ത പരിപാടികളുടെ തത്സമയസംപ്രേഷണത്തിനു മുൻകൂർ അനുമതി ആവശ്യമില്ല. ഇന്ത്യൻ ടെലിപോർട്ടുകൾക്കു വിദേശ ചാനലുകൾ അപ്‌ലിങ്ക് ചെയ്യാം. ഭാഷ മാറ്റൽ,എസ്.ഡി-എച്ച്.ഡി മാറ്റം എന്നിവയ്‌ക്കും മുൻകൂർ അനുമതി ആവശ്യമില്ല. സി ബാൻഡ് ഒഴികെയുള്ള ഫ്രീക്വൻസി ബാൻഡിൽ അപ്‌ലിങ്കുചെയ്യുന്ന ടിവി ചാനലുകളുടെ സിഗ്നലുകൾ എൻക്രിപ്റ്റ് ചെയ്യണം.

ടിവി ചാനലുകളുടെ അപ്‌ലിങ്കിംഗ്,ഡൗൺലിങ്കിംഗ്,ടെലിപോർട്ടുകൾ /ടെലിപോർട്ട് ഹബ്ബുകൾ സ്ഥാപിക്കൽ,ഡിജിറ്റൽ ഉപഗ്രഹ വാർത്താ ശേഖരണം (ഡിഎസ്എൻജി)/ ഉപഗ്രഹ വാർത്താശേഖരണം (എസ്എൻജി)/ ഇലക്ട്രോണിക്സ് വാർത്താശേഖരണ (ഇ.എൻ.ജി) സംവിധാനങ്ങൾ, വാർത്താ ഏജൻസികളുടെ അപ്‌ലിങ്കിംഗ്,തത്സമയ പരിപാടിക്കായുള്ള താത്കാലിക അപ്‌ലിങ്കിംഗ് അനുമതികളും സുഗമമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group