
സെൻട്രൽ അഗ്രി. സർവകലാശാലയിൽ 179 ഒഴിവ്
മണിപ്പൂർ ഇംഫാലിലെ സെൻട്രൽ അഗ്രികൾചറൽ യൂനിവേഴ്‌സിറ്റിയിൽ വിവിധ തസ്തികകളിൽ 179 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ഡിസംബർ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.cau.ac.in.
ഒഴിവുള്ള തസ്തികകൾ

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡയരക്ടർ, ഡീൻ, ചെയർമാൻ, പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ.
ഒഴിവുള്ള വകുപ്പുകൾ: അഗ്രോണമി, ജെനിറ്റിക്‌സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്, എന്റമോളജി, പ്ലാന്റ് പതോളജി, അഗ്രികൾചറൽ ഇക്കണോമിക്‌സ്, അഗ്രികൾചറൽ എക്സ്റ്റൻഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ,
ഫ്‌ളോറികൾചർ ആൻഡ് ലാൻ ഡ്‌സ്‌കേപ്, പോസ്റ്റ് ഹാർവെസ്റ്റ് ടെക്‌നോളജി, വെറ്ററിനറി (അനാട്ടമി, ഫിസിയോളജി ആൻഡ് ബയോകെമിസ്ട്രി, മൈക്രോബയോളജി, പതോളജി), അനിമൽ ബയോടെക്‌നോളജി, ഫുഡ് മൈ ക്രോബയോളജി, ഫുഡ് ടെക്‌നോളജി, സോയിൽ സയൻസ്, വെജിറ്റബിൾ സയൻസ്, പ്ലാന്റ് ബയോ കെമിസ്ട്രി, അഗ്രികൾചറൽ എൻജിനീയറിങ്, ഫാം പവർ മെഷിനറി, മെക്കാനിക്കൽ-ഇലക്ട്രിക്കൽ എൻജിനീയറിങ് തുടങ്ങി 57 വകുപ്പുകളിലാണ് ഒഴിവ്.
സ്‌കോൾ കേരള-ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്‌സ് യോഗ കോഴ്സിന്റെ രണ്ടാം ബാച്ചിന്റെ പൊതുപരീക്ഷ ഡിസംബർ 21ന് ആരംഭിക്കും.
തിയറി പരീക്ഷ ഡിസംബർ 21, 2026 ജനുവരി 03, 04 തീയതികളിലും, പ്രായോഗിക പരീക്ഷ ഡിസംബർ 26, 27, 28, 29, 30 തീയതികളിലും, അതത് പഠന കേന്ദ്രങ്ങളിൽ നടത്തും. പരീക്ഷാ ഫീസ് 1200 രൂപ. പിഴ കൂടാതെ ഡിസംബർ 5 വരെയും 100 രൂപ പിഴയോടെ ഡിസംബർ 12 വരെയും അടയ്ക്കാം. ഫോൺ: 0471-2342950.
3. ഓൺലൈൻ സ്പെഷൽ അലോട്ട്മെന്റ് ഡിസംബർ ഒന്നിന്
2025-26 അധ്യയന വർഷത്തെ ബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്സുകൾക്ക് പ്രവേശനത്തിനുള്ള ഓൺലൈൻ സ്പെഷൽ അലോട്ട്മെന്റ് ഡിസംബർ 1 ന് നടത്തും. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് നവംബർ 30 വരെ ഓൺലൈനായി പുതിയ കോഴ്സ്/കോളജ് ഓപ്ഷനുകൾ സമർപ്പിക്കാം. മുൻ അലോട്ട്മെന്റുകൾ വഴി കോളജുകളിൽ പ്രവേശനം നേടിയവർ ഈ അലോട്ട്മെന്റിൽ പങ്കെടുക്കുന്നതിനു പുതിയ നിരാക്ഷേപപത്രം ആവശ്യമാണ്. വിവരങ്ങൾക്ക്: 0471-2560361. www.lbscentre.kerala.gov.in.



