
ജനന, മരണ രജിസ്റ്റര്‍ ; കേന്ദ്ര നീക്കം ഉയര്‍ത്തുന്നത് നിരവധി ചോദ്യങ്ങള്‍ ജനസംഖ്യയില്‍ ഏറ്റവും മുന്നിലുള്ള രാജ്യത്ത് ജനനം രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോകുന്നവരുടെ കാര്യത്തില്‍ എന്ത് സംഭവിക്കുമെന്ന ചോദ്യം പ്രസക്തമാണ്
സ്വന്തം ലേഖകൻ
ജനന, മരണ രജിസ്റ്റര്‍ വോട്ടര്‍പ്പട്ടികയുമായി ബന്ധിപ്പിക്കാൻ പുതിയ നിയമം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉയര്‍ത്തുന്നത് നിരവധി ചോദ്യങ്ങള്‍.
പത്ത് വര്‍ഷം കൂടുമ്ബോള്‍ പൂര്‍ത്തിയാക്കേണ്ട സെൻസസ് നടപടിക്രമങ്ങള്‍ അനന്തമായി നീണ്ടുപോകുന്ന അവസരത്തിലാണ് പുതിയ പ്രഖ്യാപനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021ല്‍ 16–-ാം സെൻസസ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. സെൻസസ് വൈകുന്നത് ക്ഷേമപദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ അടിയന്തരമായി അത് പൂര്‍ത്തിയാക്കണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടും കേന്ദ്രം ഉദാസീനത തുടരുകയാണ്. ജനന, മരണ സ്ഥിതിവിവര കണക്കുകളുടെ ഡാറ്റാബേസ് ഉപയോഗിച്ച് ജനസംഖ്യാ രജിസ്റ്റര്‍, വോട്ടര്‍പ്പട്ടിക, ആധാര്‍, റേഷൻകാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസൻസ് ഡാറ്റാബേസുകള്‍ പുതുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കിയാല്‍ ആ കണക്കുകള്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാൻ ഉപയോഗിക്കുമോയെന്ന ആശങ്കയുമുണ്ട്.
പൗരത്വ നിയമഭേദഗതിക്കും (സിഎഎ) പൗരത്വ രജിസ്റ്ററിനും (എൻആര്‍സി) എതിരെ രാജ്യവ്യാപക പ്രക്ഷാേഭം ഉയര്‍ന്നതോടെ അവ നടപ്പാക്കുന്നതില്‍നിന്ന് മോദിസര്‍ക്കാര്‍ താല്‍ക്കാലികമായി പിന്മാറി. എന്നാല്‍ ജനന, മരണ ഡാറ്റാബേസ് ഉപയോഗിച്ച് സിഎഎക്കും എൻആര്‍സിക്കും വഴിവെട്ടാനാണോ നീക്കമെന്ന ചോദ്യവും ഉയരുന്നുണ്ട്. ജനസംഖ്യയില്‍ ഏറ്റവും മുന്നിലുള്ള രാജ്യത്ത് ജനനം രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോകുന്നവരുടെ കാര്യത്തില്‍ എന്ത് സംഭവിക്കുമെന്ന ചോദ്യം പ്രസക്തമാണ്. അസമിലും മറ്റും ജനനസര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത നിരവധി കുട്ടികള്‍ എൻആര്‍സിയില്‍നിന്ന് പുറത്തായി. പല സംസ്ഥാനങ്ങളിലും ജനന, മരണ രജിസ്ട്രേഷൻ കൃത്യമായി നടക്കുന്നില്ലെന്നത് യാഥാര്‍ഥ്യമാണ്. കൃത്യമായ സംവിധാനത്തിന്റെ അഭാവത്തില്‍ ജനസംഖ്യയുടെ വലിയൊരുവിഭാഗം ഔദ്യോഗികരേഖകളില്‍ ഇല്ലാതാകുമോയെന്ന ചോദ്യത്തിനും മറുപടി ആവശ്യമുണ്ട്