play-sharp-fill
മനുഷ്യ വിരൽ ലഭിച്ചതിന് പിന്നാലെ ഓൺലൈനിൽ ഓർഡർ ചെയ്ത അമുൽ ഐസ്‌ക്രീമിൽ പഴുതാര

മനുഷ്യ വിരൽ ലഭിച്ചതിന് പിന്നാലെ ഓൺലൈനിൽ ഓർഡർ ചെയ്ത അമുൽ ഐസ്‌ക്രീമിൽ പഴുതാര

നോയിഡ: ഓൺലൈൻ വഴി ഓർഡർചെയ്ത ഐസ്ക്രീമിൽ മനുഷ്യന്റെ വിരൽ കണ്ടത് വലിയ വാർത്തയായിരുന്നു. മുംബൈയിലെ ഡോക്ടറായ ഇരുപത്തേഴുകാരിക്കാണ് ബട്ടർ സ്കോച്ച് ഐസ്ക്രീമിൽ നിന്ന് വിരൽ ലഭിച്ചത്.

ഇതിനുപിന്നാലെ മറ്റൊരു വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇത്തവണ ഐസ്ക്രീമിൽ നിന്ന് കിട്ടിയത് പഴുതാരയെയാണ്. നോയിഡ സ്വദേശിക്കാണ് ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ നിന്ന് പഴുതാരയെ കിട്ടിയത്.


നോയിഡ സ്വദേശിയായ ദീപ ദേവി ബ്ളിൻകിറ്റ് വഴി ഓർഡർ ചെയ്ത അമുൽ വാനില മാജിക് ഐസ്‌ക്രീമിൽ നിന്നാണ് പഴുതാരയെ ലഭിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ദീപ സമൂഹമാധ്യമത്തിൽ പങ്കുവച്ചത് വലിയ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതി ബ്ളിൻകിറ്റിൽ പരാതി നൽകുകയും ഇ- കൊമേഴ്‌സ് പ്ളാറ്റ്ഫോം 195 രൂപ റീഫണ്ട് ചെയ്യുകയും ചെയ്തു. വിവരം അമുലിനെ അറിയിച്ചതായും ബ്ലിൻകിറ്റ് പറയുന്നു.മുംബയിലെ ഡോക്‌ടർക്ക് ഐസ്‌ക്രീമിൽ നിന്ന് വിരൽ ലഭിച്ചതിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി മുംബൈ പോലീസ് അറിയിച്ചു. ഡോക്ടറുടെ സഹോദരിയാണ് ‘സെപ്‌റ്റോ’ എന്ന ആപ്പുവഴി ഐസ്ക്രീമും മറ്റുചില പലചരക്ക് സാധനങ്ങളും ഓർഡർ ചെയ്തത്. ലഭിച്ച ഐസ്ക്രീമിൽ ഒന്നാണ് ഡോക്ടർ കഴിച്ചത്.