നിർമ്മാണത്തിലിരുന്ന വീട്ടിൽ നിന്ന് സിമൻ്റ് കട്ട തലയിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു: മരിച്ചത് പാലക്കാട് മുതലമട സ്വദേശി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മുതലമട : സിമന്റ് കട്ട തലയിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു. മുതലമട ചെമ്മണാമ്പതി അളകാപുരി കോളനിയിൽ ഭുവേനേഷ് കണ്ണൻ്റേയും ഭുവനേശ്വരിയുടെയും ഏക  മകൻ കനീഷാണ് (അഞ്ച്) മരിച്ചത്.

സിമന്റ് കട്ടയോടൊപ്പം ടെറസിൽ നിന്ന് വീണ ബന്ധുവായ എട്ടുവയസുകാരൻ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. പണിതീരാത്ത വീടിന്റെ ടെറസിലെ സിമന്റുകളാണ് താഴേക്ക് പതിച്ചത്. കനീഷിനെ മുതലമട കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചു. ജില്ലാശുപത്രിയിലുള്ള  മൃതദേഹം  പോലീസ് നടപടികൾക്കും പോസ്റ്റ് മോർട്ടത്തിനും ശേഷം വെള്ളിയാഴ്ച്ച ബന്ധുക്കൾക്കു വിട്ടു നൽകും. ടെറസിൻ്റെ മുകളിൽ നിന്നു വീണ ബന്ധു പുകഴേന്തി കണ്ണൻ മുഖത്തും ഇടതു കൈക്കും സാരമായി പരിക്കേറ്റ്. ജില്ലാശുപത്രിയിൽ ചികിൽസയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group