വെളുത്തുള്ളിയുടെ പുതിയ വേർഷൻ വിപണിയിൽ; ഇത് ഒറിജിനലിനെ വെല്ലുന്ന സിമന്റ് വെളുത്തുള്ളി

Spread the love

മുംബൈ: പാചകത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് വെളുത്തുള്ളി. നമ്മുടെ വീടുകളിലെ മിക്ക വിഭവങ്ങളിലും വെളുത്തുള്ളി ചേർക്കാറുണ്ട്. രുചിക്കും ദഹനത്തിനും ഇത് മികച്ചതാണ്. എന്നാൽ, വില കുത്തനെ ഉയർന്നതിന് പിന്നാലെ വെളുത്തുള്ളിയിലെ വ്യാജന്മാർ വിപണിയിൽ എത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

മഹാരാഷ്ട്രയിൽ നിന്നാണ് ഒറിജിനലിനെ വെല്ലുന്ന വ്യാജ വെളുത്തുള്ളിയുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. സിമന്റ് ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. തൂക്കം കൂട്ടാനാണ് വെളുത്തുള്ളിയിൽ സിമന്റ് ഉപയോഗിക്കുന്നത്. മഹാരാഷ്‌ട്രയിലെ അകോല ജില്ലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നത്.

അകോലയിലെ ബജോറിയ നഗറിൽ താമസിക്കുന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ സുഭാഷ് പട്ടീലിന്റെ ഭാര്യയ്ക്കാണ് വ്യാജ വെളുത്തുള്ളി ലഭിച്ചത്. വഴിയോര കച്ചവടക്കാരനിൽ നിന്ന് 250 ഗ്രാം വെളുത്തുള്ളിയാണ് വീട്ടമ്മ വാങ്ങിയത്. വീട്ടിലെത്തി പൊളിച്ചുനോക്കിയപ്പോൾ തൊലി പൊളിയുന്നില്ല, നല്ല കട്ടിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നടത്തിയ പരിശോധനയിലാണ് സിമന്റ് കൊണ്ടുണ്ടാക്കിയ വെളുത്തുള്ളിയാണെന്ന് മനസിലാക്കിയത്. ഇതിന് പുറത്തായി വെളുത്തുള്ളിക്ക് സമാനമായി വെള്ള പെയിന്റ് അടിച്ചിരുന്നു. നല്ല വെളുത്തുള്ളിയോടൊപ്പം ഇടകലർത്തിയാണ് വ്യാജന്മാരെ വിൽക്കുന്നത്.

വ്യാജ വെളുത്തുള്ളി വിപണിയിലെത്തിയതായി നിരവധി ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. കേരള വിപണയിൽ ഒരു കിലോ വെളുത്തുള്ളിക്ക് 250 രൂപവരെയാണ് കിലോയ്ക്ക് വില. വടക്കേ ഇന്ത്യയിൽ നൂറ് രൂപയ്ക്ക് മുകളിലാണ് ഒരു കിലോ വെളുത്തുള്ളിയുടെ വില.