
ബിജു നല്ല പ്ലയറാണ്, ഫസ്റ്റ് ബോളില്‍ ഔട്ടാകും, ക്രിക്കറ്റ് കളിക്കുന്നതിന് ഭാര്യ വഴക്ക് പറയും’; കേരള സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബന്‍
സ്വന്തം ലേഖകൻ
കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്.കേരള സ്‌ട്രൈക്കേഴ്‌സ് ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
ഇപ്പോഴിത സി3 കേരള സ്‌ട്രൈക്കേഴ്‌സ് ടീമിന്റെ വാര്‍ത്താ സമ്മേളനത്തില്‍ ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.
‘ബിജു ഡിസ്ട്രിക് ലെവലില്‍ ടീം അംഗമായിരുന്നുവെന്നത് അവന്‍ പറഞ്ഞിട്ടുണ്ട് പക്ഷെ ഞങ്ങള്‍ ആരും വിശ്വസിച്ചിരുന്നില്ല. അവന്‍ നല്ല പ്ലയറാണ്. ഫസ്റ്റ് ബോളില്‍ തന്നെ എപ്പോഴും ഔട്ടാകുമായിരുന്നു.’
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ക്രിക്കറ്റ് കളിക്കാന്‍ പോകുന്നതിന് എന്റെ ഭാര്യയുടെ കൈയ്യില്‍ നിന്നും നല്ല വഴക്ക് കിട്ടാറുണ്ട്.എല്ലാ ഭര്‍ത്താക്കന്മാര്‍ക്കും അത് കിട്ടാറുണ്ടെന്ന് തോന്നുന്നു. ബാച്ചിലേഴ്സ് ഭാഗ്യവാന്മാരാണ്’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
കുറച്ച് ദിവസം മുമ്പാണ് ബിജു മേനോന്റെ പഴയൊരു ഐഡന്റിറ്റി കാര്‍ഡ് ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ വീണ്ടും കുത്തിപൊക്കികൊണ്ട് വന്നത്.
ബിജു മേനോന്‍ തൃശൂര്‍ ജില്ല ക്രിക്കറ്റ് അസോസിയേഷന് കീഴില്‍ കളിച്ചികൊണ്ടിരിക്കുമ്പോഴുള്ള തിരിച്ചറിയില്‍ കാര്‍ഡ് ആയിരുന്നു അത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യപകമായി പ്രചരിക്കപ്പെട്ടിരുന്നു.
കേരള സ്‌ട്രൈക്കേഴ്‌സ് ഉടമ നടന്‍ രാജ്കുമാര്‍ സേതുപതി, ടീം ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്കൊപ്പം മറ്റു ടീം അംഗങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 18നാണ് നടക്കുക.