പ്രണവിനൊപ്പമുള്ള ആ മൊട്ടക്കുട്ടി ആരാണ്? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കല്യാണി

Spread the love

നടൻ പ്രണവ് മോഹൻലാലിന് പിറന്നാൾ ദിനത്തിൽ ആശംസകള്‍ നേർന്ന് നടി കല്യാണി പ്രിയദർശൻ പങ്കുവച്ച ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. “എന്റെ എക്കാലത്തെയും സുഹൃത്തിന് പിറന്നാൾ ആശംസകൾ” എന്നായിരുന്നു കല്യാണിയുടെ പിറന്നാൾ ആശംസ.

നടൻ ജാക്കി ഷ്‌റോഫിനൊപ്പം പ്രണവും താനും ഒരുമിച്ചുനിൽക്കുന്ന മനോഹരമായ ചിത്രം ആയിരുന്നു പങ്കുവച്ചത്.

ചിത്രത്തില്‍ കല്യാണിയെ മൊട്ടയടിച്ച ലുക്കിൽ കണ്ട ആരാധകർ, ഇത് കല്യാണി തന്നെയാണോ എന്ന് ചോദിച്ചിരുന്നു, ഇപ്പോൾ ആ സംശയങ്ങൾക്ക് നടി തന്നെ മറുപടിയുമായി എത്തിയിറിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“കഴിഞ്ഞ പോസ്റ്റിൽ കണ്ട മൊട്ടയടിച്ച ആൾ ആരാണെന്ന് ചോദിച്ചവർക്കു വേണ്ടി പറയട്ടെ, അതെ, അത് ഞാനാണ്,” എന്ന കുറിപ്പോടെയാണ് കല്യാണി പ്രിയദർശൻ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്.

പ്രണവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് കല്യാണി പ്രിയദർശൻ. മോഹൻലാലിന്റെയും പ്രിയദർശന്റെയും ദീർഘകാല സൗഹൃദം മലയാളികൾക്കറിയാവുന്ന കാര്യമാണ്. അത്രത്തോളം സൗഹൃദം തന്നെയാണ് പ്രണവിനും കല്യാണിക്കുമുള്ളത്. ഇരുവരുടെയും സൗഹൃദം പ്രണയമാണെന്ന തരത്തിലുള്ള ചർച്ചകളും അടുത്തിടെ നടന്നിരുന്നു. എന്നാൽ ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.