video
play-sharp-fill

കോട്ടയം ഞീഴൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്. രജത ജൂബിലി വാർഷിക ആഘോഷം നടത്തി; അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു; സാംസ്‌കാരിക ഘോഷയാത്ര നടത്തി

കോട്ടയം ഞീഴൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്. രജത ജൂബിലി വാർഷിക ആഘോഷം നടത്തി; അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു; സാംസ്‌കാരിക ഘോഷയാത്ര നടത്തി

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഞീഴൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്. രജത ജൂബിലി വാർഷിക ആഘോഷം ഗ്രാമപഞ്ചായത്ത് ഹാളിൽ അഡ്വ. മോൻസ് ജോസഫ്
എം എൽ എ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ സുഷമ അധ്യക്ഷയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലോക്ക് പഞ്ചായത്ത് അംഗം നളിനി രാധാകൃഷ്ണൻ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബീന ഷിബു, ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷൻ രാഹുൽ പി രാജ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ലില്ലി മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിസി ജീവൻ, ജോസ് ജോസഫ്, ശ്രീകല ദിലീപ്, ബോബൻ പോൾ, ശ്രീലേഖ മണിലാൽ, തോമസ് പനയ്ക്കൻ, കെ.പി ദേവദാസ്, ഷൈനി സ്റ്റീഫൻ, ശരത് ശശി, ഹെൽത്ത് ഇൻസ്പെക്ടർ ബിജോ വി സുഗതൻ ,സി.ഡിഎസ് ചെയർപേഴ്‌സൺ നോദി സിബി എന്നിവർ പങ്കെടുത്തു.

രജത ജൂബിലി വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്ര നടത്തി. ഹരിത കർമ്മസേന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.