
കോട്ടയം: 21-ാമത് സി ഡി പി ഐ ദേശീയ സമ്മേളനം കോട്ടയത്തു
വിജയപുരം റോമൻ കത്തോലിക്ക രൂപതയുടെ വിമലഗിരി പാസ്റ്ററൽ സെൻ്ററിൽ 2025 ഫെബ്രുവരി 25, 26, 27 തീയതികളിൽ നടക്കും.
കത്തോലിക്ക സഭയുടെ തലവൻ ഫ്രാൻസിസ് പാപ്പ 2025 ജൂബിലി വർഷമായി പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയിലെ റോമൻ കത്തോലിക്കാ ലത്തിൻ ബിഷപ്പുമാരുടെ ഔദ്യോഗിക കൂട്ടായ്‌മയായ സി സി ബി ഐ (കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ)
ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ നാലാമത്തെ വലുതുമായ മെത്രാൻ സംഘമാണ്. 132 രൂപതകളും അതിൽ 24 അതിരൂപതകളും 200 ൽ അധികം മെത്രാന്മാരും ഉള്ള ഈ മെത്രാൻ സമിതിയുടെ പരിധിയിൽ 1, 81, 08, 827 കത്തോലിക്കാ വിശ്വാസികൾ ഇന്ത്യയിൽ ഉണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരുടെ ശുശ്രൂഷക്കായി 13,000ൽ അധികം ഇടവക വൈദികരുണ്ട്. 2001 ൽ സിസിബിഐ പുരോഹിതർക്കും സന്യസ്‌തർക്കും സെമിനാരിക്കർക്കും ദൈവവിളിക്കും വേണ്ടിയുള്ള കമ്മീഷൻ്റെ ഭാഗമായി ഇടവക വൈദികരുടെ മാത്രം കൂട്ടായ്മയായി കോൺഫറൻസ് ഓഫ് ഡയോസിഷ്യൻ പ്രീസ്റ്റ്സ് ഓഫ് ഇന്ത്യ (സിഡി പി ഐ) സ്ഥാപിച്ചു.
അന്നുമുതൽ ഓരോ വർഷവും ഈ കൂട്ടായ്‌മ അതിൻ്റെ ദേശീയ സമ്മേളനങ്ങൾ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നടത്തി വരുന്നു. 2025 ജൂബിലി വർഷത്തിൽ അതു കേരളത്തിൽ കോട്ടയത്ത് വിജയപുരം റോമൻ ലത്തീൻ കത്തോലിക്ക രൂപതയിൽ വച്ചു നടത്തപ്പെടുന്നു.
ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക പശ്ചാത്തലത്തിൽ പ്രത്യാശയുടെ ദീപവാഹകരായി നിൽക്കാൻ രൂപത വൈദികരെ ശാക്തീകരിക്കുന്നതിനുള്ള ഒരു സവിശേഷ അവസരമാണ് ഈ ജൂബിലിവർഷ സമ്മേളനം. അതിനു അടിവരയിടുന്നതാണ് ഈ വർഷത്തെ പഠനവിഷയം പാർശ്വവൽക്കരിക്കപ്പെട്ടതും കുടിയിറക്കപ്പെട്ടതുമായ ദൈവജനത്തിനു പ്രത്യാശയുടെ ദീപവാഹകർ-വൈദികർ.
സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് സി സി ബി ഐ ക്ലർജി കമ്മീഷൻ നാഷണൽ
ചെയർമാൻ ബിഷപ്.വർഗീസ് ചക്കാലക്കലും വിശുദ്ധ ബലിയർപ്പണം നടത്തുന്നത് വിജയപുരം രൂപത മെത്രാൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കെത്തെച്ചേരിലും അനുഗ്രഹപ്രഭാഷണം നടത്തുന്നത് വിജയപുരം രൂപതയുടെ സഹായമെത്രാൻ ജസ്റ്റിൻ അലക്സാണ്ടർ മഠത്തിൽപറമ്പിലുമാണ്.
അനുഗ്രഹിത സാന്നിധ്യവും ആശംസയുമായി സിസി ബി ഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഫാ. സ്റ്റീഫൻ ആലത്തറയും അധ്യക്ഷ പ്രസംഗം സി ഡി പി ഐ ദേശീയ പ്രസിഡൻ്റ് റവ. ഫാ. റോയ് ലാസറും റിപ്പോർട്ട് അവതരണം സിഡിപിഐI ദേശീയ സെക്രട്ടറി റവ. ചാൾസ് ലിയോണുമാണ്. സ്വാഗതം സി ഡിപി ഐ കേരള സ്റ്റേറ്റ് പ്രസിഡന്റ് റവ. ഫാ. സ്റ്റീഫൻ തോമസ് ചാലക്കരയും നന്ദി പ്രകാശനം കേരള സെക്രട്ടറി റവ. ഫാ. മരിയ മൈക്കിളും നിർവഹിക്കും.
ആലപ്പുഴ രൂപത വികാരി ജനറൽ
റവ. മോൺ ജോയി പുത്തൻവീട്ടിൽ , എ.ജി. വിജയൻ,റവ ഫാ ജോഷി മയ്യാറ്റിൽ പ്രൊഫസർ കാർമൽഗിരി, റവ, ഡോ. ജോണി സേവ്യർ ചാൻസലർ കൊച്ചി രൂപത, റവ. ഫാ. അൻപരസൻ സെനറ്റ് സെക്രട്ടറി കോട്ടാർ രൂപത റവ ഫാ മിലൻ, റവ. ഫാ. ആൻ്റണി തുരുത്തിയിൽ, എന്നിവർ സമ്മേളനത്തിൽ സംസാരിക്കും.
ഭാരവാഹികളായ ഫാ റോയി ലാസർ ,ഫാ പാൾസ് ലിയോൺ , ഫാ. സ്റ്റീഫൻ തോമസ് ചാലക്കര,
ഫാ. ലോറൻസ്, ഫാ. മരിയ മൈക്കിൾ . ഫാ. ഹിലരി ജോസഫ്, ഹെൻറി ജോൺ
എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.