
കൊച്ചി: സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (C-DIT) ൽ ജോലി നേടാൻ അവസരം. അഡ്മിനിസ്ട്രേറ്റർ തസ്തികകളിലേക്ക് കരാര് നിയമനമാണ് നടക്കുന്നത്.
ആകെ ഒഴിവുകൾ 02. താല്പര്യമുള്ളവർ ഒഫീഷ്യൽ വെബ്സൈറ്റ് മുഖേന ഓണ്ലൈന് അപേക്ഷ നൽകണം.
അവസാന തീയതി: ഒക്ടോബർ 24

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തികയും ഒഴിവുകളും
സി-ഡിറ്റിൽ അഡ്മിനിസ്ട്രേറ്റർ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 02. തിരുവനന്തപുരം ജില്ലയിലാണ് നിലവിൽ ഒഴിവ് വന്നിട്ടുള്ളത്. കേരളത്തിൽ എവിടെ വേണമെങ്കിലും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.
സെര്വർ അഡ്മിനിസ്ട്രേറ്റർ = 1 ഒഴിവ്
ജൂനിയർ സെര്വര് അഡ്മിനിസ്ട്രേറ്റർ = 1 ഒഴിവ്
പ്രായപരിധി
28 വയസ് വരെയാണ് പ്രായപരിധി.
യോഗ്യത
സെര്വര് അഡ്മിനിസ്ട്രേറ്റർ
ബിടെക്/ ബിഇ അല്ലെങ്കിൽ എംസിഎ അല്ലെങ്കിൽ എംഎസ് സി (CS/IT).
അല്ലെങ്കിൽ കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ മൂന്ന് വർഷ ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാം.
ബിടെക് യോഗ്യതയുള്ളവർ ഐടി സിസ്റ്റം/ ഹാർഡ് വെയര് മേഖലകളിൽ മൂന്ന് വർഷത്തെ എക്സ്പീരിയൽസ് നേടിയിരിക്കണം.
ഡിപ്ലോമക്കാർക്ക് 5 വർഷത്തെ പ്രൊഫഷണൽ എക്സ്പീരിയൻസ് ആവശ്യമാണ്.
ജൂനിയർ സെര്വര് അഡ്മിനിസ്ട്രേറ്റർ
ബിടെക്/ ബിഇ എംസിഎ അല്ലെങ്കിൽ എംഎസ് സി (CS/IT).
അല്ലെങ്കിൽ ബിഎസ് സി ഇന് സിഎസ് OR ബിസിഎ.
അല്ലെങ്കിൽ മൂന്ന് വർഷ കമ്പ്യൂട്ടർ എഞ്ചിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
ബിടെക് യോഗ്യതയുള്ളവർക്ക് 1 വർഷത്തെ പ്രൊഫഷണൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ബിഎസ്.സി, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് മൂന്ന് വർഷത്തെ എക്സ്പീരിയൽസ് ആവശ്യമാണ്.
ശമ്പളം
സെര്വർ അഡ്മിനിസ്ട്രേറ്റ ര = തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 44,000 രൂപമുതൽ 60,000 രൂപവരെ പ്രതിമാസം ശമ്പളം ലഭിക്കും.
ജൂനിയർ സെര്വർ അഡ്മിനിസ്ട്രേറ്റർ= തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35,000 രൂപമുതൽ 40,000 രൂപവരെ പ്രതിമാസം ശമ്പളം ലഭിക്കും.
തെരഞ്ഞെടുപ്പ്
അപേക്ഷകരിൽ നിന്ന് യോഗ്യരായവരെ എഴുത്ത് പരീക്ഷയ്ക്കും, ഇന്റര്വ്യൂവിനും വിളിപ്പിക്കും. ശേഷം മാർക്കിന്റെ അടിസ്ഥാനത്തിൽ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തും.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ സിഡിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് കരിയർ പേജ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷൻ വായിച്ച് സംശയങ്ങൾ തീര്ക്കുക.അപേക്ഷ ഫീസായി 300 രൂപ അടയ്ക്കണം. എസ്.സി, എസ്.ടി, വിഭാഗക്കാർ ഫീസടക്കേണ്ടതില്ല.
അപേക്ഷ: https://careers.cdit.org/