സീഡാക്കില്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി; തിരുവനന്തപുരത്ത് മാത്രം 56 ഒഴിവ്; ഇപ്പോള്‍ അപേക്ഷിച്ചോളൂ

Spread the love

കോട്ടയം: സെന്റർ ഫോർ ഡവലപ്പ്മെന്റ് ഓഫ് അഡ്വാൻസ് കംപ്യൂട്ടിങ്ങിന് കീഴില്‍ 848 ഒഴിവുകളിലേക്ക് അവസരം. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സെന്ററുകളിലാണ് ഒഴിവുകള്‍.

യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങള്‍ വിശദമായി പരിശോധിക്കാം

പ്രൊജക്‌ട് എഞ്ചിനീയർ, സീനിയർ പ്രൊജക്‌ട് എഞ്ചിനീയർ, പ്രൊജക്‌ട് മാനേജർ, പ്രോഗ്രാം മാനേജർ, പ്രോഗ്രാം ഡെലിവറി മാനേജർ എന്നീ തസ്തികയിലാണ് ഒഴിവുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെംഗളൂരു-311, നോയിഡ -128, ഹൈദരാബാദ്-93, പൂണെ-88, ചെന്നൈ-87, തിരുവനന്തപുരം-56, ഡല്‍ഹി-24, വടക്ക് കിഴക്കൻ സംസ്ഥാനങ്ങള്‍ -19, പട്ന-19, മുംബൈ-12, മൊഹാലി-9, കൊല്‍തക്കത്ത-2 എന്നിങ്ങനെയാണ് അവസരം ഉള്ളത്.

യോഗ്യത

ബിഇ അല്ലെങ്കില്‍ ബിടെക് അല്ലെങ്കില്‍ 60 ശതമാനം മാർക്കോട് കൂടി ബിരുദം അതുമല്ലെങ്കില്‍ സിജിപിഎ.

സയൻസില്‍ ബിരുദാനന്തര ബിരുദം, കമ്ബ്യൂട്ടർ ആപ്ലിക്കേഷൻ അല്ലെങ്കില്‍ അനുയോജ്യമായ മേഖലയില്‍ 60 ശതമാനം മാർക്ക് അല്ലെങ്കില്‍ സിജിപിഎ തത്തുല്യം

എംഇ/എംടെക് അല്ലെങ്കില്‍ ഡിഗ്രി/

പിഎച്ച്‌ഡി

അപേക്ഷിക്കാനുള്ള പ്രായപരിധി 56 വയസാണ്. എസ് സി / എസ് ടി വിഭാഗങ്ങള്‍ക്ക് 5 വർഷത്തെ ഇളവുണ്ട്. മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് 3 വർഷത്തേയും വികലാംഗർക്ക് 10 വർഷത്തേയും വിമരമിച്ച സൈനികർക്ക് 5 വർഷത്തേയും ഇളവ് ലഭിക്കും.

ശമ്പളം (സിടിസി)

പ്രൊജക്‌ട് എഞ്ചിനിയർ തസ്തികയില്‍ 4.49 ലക്ഷം മുതല്‍ 7.11 ലക്ഷം വരെയാണ്

സീനിയർ പ്രൊജക്‌ട് എഞ്ചിനിയർ/ പ്രൊജക്‌ട് ലീഡ്/ മൊഡ്യൂള്‍ ലീഡ് തസ്തികയില്‍ -8.49 ലക്ഷം മുതല്‍ 14 ലക്ഷം വരെ

പിഎം/ പ്രോഗ്രാം മാനേജർ/ പ്രോഗ്രാം ഡെല്‍ മാനേജർ/ നോളേജ് പാട്ണർ -12.63 മുതല്‍ 22.9 ലക്ഷം വരെ

പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

അപേക്ഷിക്കേണ്ടത് ഇങ്ങനെ

www.cdac.in എന്ന വെബ്സൈറ്റില്‍ കയറുക

കരിയർ പേജില്‍ കാണുന്ന വിജ്ഞാപനം ക്ലിക്ക് ചെയ്യുക

അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ഏതെന്ന് തിരഞ്ഞെടുക്കാം

അതിന് ശേഷം അപേക്ഷിക്കുന്ന തസ്തിക തിരഞ്ഞെടുക്കാം

ഇമെയിലും ഫോണ്‍ നമ്പറും ഉപയോഗിച്ച്‌ ഔദ്യോഗിക പോർട്ടലില്‍ രജിസ്റ്റർ ചെയ്യാം

ആപ്ലിക്കേഷനില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കാം

വിവരങ്ങള്‍ പൂർണമായും പൂരിപ്പിച്ചതിന് ശേഷം ആപ്ലിക്കേഷൻ സമർപ്പിക്കാം. അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് വെച്ച്‌ പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 20.

സയന്റിസ്റ്റ് നിയമനം

കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് കീഴില്‍ കോട്ടയം, പാമ്ബാടിയില്‍ പ്രവർത്തിക്കുന്ന ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസില്‍ സയൻറിസ്റ്റ് തസ്തികയില്‍ ഒഴിവ്. ഫിസിക്‌സ്, കെമിസ്ട്രി ബയോളജി, മാത്തമാറ്റിക്‌സ്, കമ്ബ്യൂട്ടർ സയൻസ് വിഷയങ്ങളില്‍ കമ്ബ്യൂട്ടേഷണല്‍ ആൻഡ് തിയറിറ്റിക്കല്‍ മേഖലകളിലാണ് ഒഴിവ്. 5 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ ഫോമിനും നിയമനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും [email protected] വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോണ്‍: 0481-2500200.

മെഡിക്കല്‍ കോളേജില്‍ ഡോക്ടർമാരുടെ ഒഴിവുകള്‍

തൃശൂർ ഗവ മെഡിക്കല്‍ കോളേജില്‍ ജനറല്‍ സർജറി, യൂറോളജി, റേഡിയോ ഡയഗ്നോസിസ്, ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയില്‍ ഡോക്ടർമാരുടെ ഒഴിവുകള്‍.യൂറോളജിയില്‍ രണ്ടും റേഡിയോ ഡയഗ്നോസിസില്‍ നാലും ഗൈനക്കോളജിയില്‍ മൂന്നും ജനറല്‍ സർജറിയില്‍ രണ്ടും ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ബിരുദാനന്തര ബിരുദമോ അതിലധികമോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 73500 രൂപയാണ് പ്രതിമാസ വേതനം. ജൂണ്‍ ഒമ്ബതിന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിലാണ് അഭിമുഖം. ഉദ്യോഗാർഥികള്‍ യോഗ്യതാ സർട്ടിഫിക്കറ്റുകള്‍, ട്രാവൻകൂർ-കൊച്ചിൻ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം ഹാജരാകണം. ഫോണ്‍- 04872200310