video
play-sharp-fill

സിസിടിവി ക്യാമറകളുടെ കണ്ണടപ്പിച്ച് പട്ടാപ്പകൽ വീടു കുത്തിത്തുറന്ന് മോഷ്ണം; ഹാർഡ് ഡിസ്‌ക് കണ്ടെത്തി നീക്കം ചെയ്തിനു ശേഷം മോഷണം നടത്തുകയായിരുന്നു

സിസിടിവി ക്യാമറകളുടെ കണ്ണടപ്പിച്ച് പട്ടാപ്പകൽ വീടു കുത്തിത്തുറന്ന് മോഷ്ണം; ഹാർഡ് ഡിസ്‌ക് കണ്ടെത്തി നീക്കം ചെയ്തിനു ശേഷം മോഷണം നടത്തുകയായിരുന്നു

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: സിസിടിവി ക്യാമറകളുടെ കണ്ണടപ്പിച്ച് പട്ടാപ്പകൽ വീടു കുത്തിത്തുറന്ന് പത്തു പവന്റെ ആഭരണം മോഷ്ടിച്ചു. സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥൻ പന്തളം പറന്തൽ വയണുംമൂട്ടിൽ ജോസ് ജോർജിന്റെ വീട്ടിലായിരുന്നു മോഷണം.

 

സുരക്ഷയ്ക്കായി വീട്ടിനുള്ളിലും പുറത്തും സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളുടെ ഹാർഡ് ഡിസ്‌ക് കണ്ടെത്തി നീക്കം ചെയ്തതിനു ശേഷമായിരുന്നു മോഷണം. ഇതു മൂലം മോഷ്ടാക്കളെ തിരിച്ചറിയുന്നതിനും കഴിഞ്ഞിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം . അന്ന് പുലർച്ചെ ഔദ്യോഗിക ആവശ്യത്തിനായി ജോസ് ജോർജ് കൊച്ചിക്കു പോയി.യാത്രയ്ക്കിടെ നീരീക്ഷണ ക്യാമറയും മൊബൈൽ ഫോണുമായുള്ള ബന്ധം തകരാറിലായതോടെ പറന്തലിൽ ഉള്ള സഹോദരനെ വിളിച്ചു വിവരം പറഞ്ഞു.

 

തുടർന്ന് സഹോദരൻ വീട്ടിലെത്തിയപ്പോൾ പിന്നിലെ കതക് തുറന്നു കിടക്കുന്നതു കണ്ടതിനെ തുടർന്നു പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് സ്വർണം മോഷണം പോയത്് അറിയുന്നത്.