ബാറിൽ നിന്നും ഹെൽമറ്റ് മോഷ്ടിക്കുന്ന യുവാവിന്റെ മുഖവുമായി സാമ്യം; മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ ദുരിതത്തിലായത് മറ്റൊരു യുവാവ്; ഫോൺവിളി ശല്ല്യമായതോടെ പോലീസ് സ്റ്റേഷനിലെത്തി നിരപരാധിത്വം ബോധ്യപ്പെടുത്തി; എന്നിട്ടും തലവേദനയൊഴിയുന്നില്ലെന്ന് പരാതി

Spread the love

കണ്ണൂർ: ബാറിലെ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ദുരിതത്തിലായി യുവാവ്. ബാറിൽ നിന്നും ഹെൽമറ്റ് മോഷ്ടിക്കുന്ന യുവാവിന്റെ ചിത്രം സിസിടിവിയിൽ പതിഞ്ഞിരുന്നു. ഹെൽമറ്റ് നഷ്ടപ്പെട്ട യുവാവ് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തുകയും സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയർ ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.

video
play-sharp-fill

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ആദർശിന്റെ പരിചയക്കാരും ബന്ധുക്കളും വിളിച്ച്‌ അന്വേഷിക്കാൻ തുടങ്ങിയതോടെ യുവാവ് വിഷമഘട്ടത്തിലായി. സിസിടിവി ക്യാമറയില്‍ പതിഞ്ഞ മോഷ്ടാവിന്റെ മുഖവുമായി സാദൃശ്യം വന്നതോടെയാണ് പുറത്തിറങ്ങാനാവാതെ യുവാവ് ദുരിതത്തിലായിരിക്കുന്നത്. വളയം കല്ലുനിരയിലെ ആദർശിനാണ് കഷ്ടകാലം.

കഴിഞ്ഞ ദിവസം മാഹിയിലെ ബാറില്‍ വച്ച്‌ ഒരു യുവാവിന്റെ ഹെല്‍മറ്റ് മോഷണം പോയിരുന്നു. ഹെല്‍മെറ്റ് നഷ്ടപ്പെട്ട യുവാവ് ബാറിലെത്തി മാനേജ്മെന്റിനോട് സംഭവം പറഞ്ഞു. സിസിടിവി ക്യാമറ പരിശോധിച്ചപ്പോള്‍ ബാറില്‍ നിന്നിറങ്ങി വന്ന രണ്ട് യുവാക്കളില്‍ ഒരാള്‍ ഹെല്‍മറ്റ് മോഷ്ടിക്കുന്നത് കണ്ടെത്തി. ഈ ദൃശ്യങ്ങള്‍ യുവാവ് മൊബൈല്‍ ഫോണില്‍ പകർത്തുകയും സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളയം കല്ലുനിര സ്വദേശിയായ ഉള്ള്യേരിക്കുഴിയില്‍ ആദർശിന്റെ മുഖവുമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച മോഷ്ടാവിന്റെ മുഖത്തിന് സാമ്യത വന്നതാണ് പ്രശ്നമായത്. ഫോണ്‍ വിളി ശല്യമായതോടെ ആദർശ് വളയം പോലീസിലെത്തി തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തിയെങ്കിലും ഇപ്പോഴും പലരും ഹെല്‍മറ്റിനെക്കുറിച്ച്‌ വിളിച്ച്‌ ചോദിക്കുന്നത് യുവാവിന് തലവേദനയായി മാറിയിരിക്കുകയാണ്.